വിരമിക്കാന്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് അഫ്രീദി; തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പാക് നായകന്‍

മൊഹാലി: ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നു പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രിദി. മൊഹാലിയില്‍ ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അഫ്രീദി. ഓസ്‌ട്രേലിയയുമായുള്ള മത്സരമായിരിക്കും അഫ്രീദിയുടെ അവസാനത്തേതെന്നു നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.

വിരമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതു രാജ്യത്തിനു മുന്നില്‍ പറയേണ്ട സമയത്തു പറയും. ഇപ്പോള്‍ അങ്ങനെയൊരു ആലോചനയില്ല.- മുപ്പത്താറുകാരനായ അഫ്രീദി പറഞ്ഞു. ഇന്ത്യയിലും ന്യൂസിലാന്‍ഡിലും നിരവധി തോല്‍വികള്‍ നേരിട്ടതോടെ അഫ്രീദിക്കെതിരേ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. അഫ്രീദിയെ നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here