നാലാം നിലയിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാറുമായി താഴേക്ക് പതിച്ച യുവതി അത്ഭുതകരമായി രക്ഷപെട്ടു; സംഭവം അമേരിക്കയിലെ മേരിലാന്‍ഡില്‍; വീഡിയോ കാണാം

Car-Accident

മേരിലാന്‍ഡ്: നാലാം നിലയില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ കാറില്‍നിന്ന് യുവതി താഴേക്ക് പതിച്ചു. സാരമായ പരുക്കുകളോടെ 23കാരി രക്ഷപെട്ടു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്. തലകുത്തനെ വീണ ഓഡി ക്യൂ 5 എസ്‌യുവി കാര്‍ പൂര്‍ണമായും തകര്‍ന്നു. മേരിലാന്‍ഡിലെ ബഹുനില പാര്‍ക്കിംഗ് മന്ദിരത്തില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് കോണ്‍ക്രീറ്റ് മതില്‍ തകര്‍ത്ത് കാറിനൊപ്പം യുവതി താഴേക്ക് പതിച്ചത്. രാവിലെ 7.50നായിരുന്നു സംഭവം. നാല്‍പത് അടി മുകളിലായിരുന്നു പാര്‍ക്കിംഗ് ഏരിയ. മേരിലാന്‍ഡ് പൊലീസാണ് സിസിടിവി ദൃശ്യങ്ങള്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.

ഓഡി കാര്‍ താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News