മനോരമയും ചില ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമെന്ന് പി കെ സുധാകരന്‍; കുപ്രചരണങ്ങള്‍ പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും തള്ളും

പാലക്കാട്: മലയാള മനോരമയും ചില ദൃശ്യമാധ്യമങ്ങളും തനിക്കെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അഗം പി കെ സുധാകരന്‍. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവര്‍ത്തിക്കുന്ന താന്‍ സിപിഐഎമ്മിന്റെ ഔദ്യോഗിക ചുമതലകള്‍ ഒന്നും ഒഴിഞ്ഞിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തന്നെയും പാര്‍ട്ടിയെയും മോശമായി ചിത്രീകരിക്കാനാണ് മലയാള മനോരമയും ചില ദൃശ്യമാധ്യമങ്ങളും ശ്രമിക്കുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ മാത്രം നടപ്പാക്കി നാല്‍പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ് താന്‍. പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും ഇത്തരം കുപ്രചാരണങ്ങള്‍ തള്ളിക്കളയുമെന്നു തനിക്കുറപ്പുണ്ടെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News