ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലേക്ക് അയച്ചത് എ്ംബാം ചെയ്യാതെ; മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ല

ആലപ്പുഴ: ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. മൃതദേഹം എംബാം ചെയ്യാതെയാണ് നാട്ടിലേക്ക് അയച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേത്തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. ഹരിപ്പാട് ചിങ്ങോലി സ്വദേശി അനിലിന്റെ മൃതദേഹമാണ് എംബാം ചെയ്യാതെ നാട്ടിലേക്ക് അയച്ചത്. ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കരിയിലക്കുളങ്ങര പൊലീസ് മൃതദേഹം ഏറ്റെടുത്തു.

ഹരിപ്പാട് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. സുരക്ഷിതമായി എംബാം ചെയ്യാത്തതു കാരണം മൃതദേഹം വികൃതമായിരുന്നു. രാവിലെ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലെ മൃതദേഹം ഏറ്റെടുക്കുക ഉള്ളുവെന്ന് ബന്ധുക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News