ഫീലിംഗ് ഫ്‌ളാഷ്‌മോബ്; പയ്യന്നൂരില്‍ ഫ്‌ളാഷ്‌മോബ് നടത്തിയ പെണ്‍കുട്ടിയെ വീട്ടമ്മ അടിച്ചസംഭവത്തില്‍ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ; ആണും പെണ്ണും ഒന്നിച്ചിരുന്നാലുണ്ടാകുന്ന ഫ്രസ്‌ട്രേഷനെന്ന് പൊതു അഭിപ്രായം

തിരുവനന്തപുരം: പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി തല്ലിയ വീട്ടമ്മയ്ക്കു സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഉണ്ടാകുന്ന ഫ്രസ്‌ട്രേഷനാണ് പെണ്‍കുട്ടിയെയും ഫ്‌ളാഷ് മോബ് നടത്തിയവരെയും വിമര്‍ശിച്ചു വരുന്ന പോസ്റ്റിടുന്നവരുടെ മനോഭാവമെന്നും വീടമ്മ ചെയ്തതാണു ശരിയെന്നുമുള്ള വിധത്തില്‍ നിരവധി അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞദിവസമാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം റോഡില്‍ ഫ്‌ളാഷ് മോബ് നടത്തിയ കോറോത്തെ കോളജ് വിദ്യാര്‍ഥിനിയെയാണ് വീട്ടമ്മ പരസ്യമായി മുഖത്തടിച്ചത്. കഴിഞ്ഞദിവസം സംഭവം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. പെണ്‍കുട്ടിയെ തല്ലിയത് മാതാവാണെന്ന രീതിയിലും ചര്‍ച്ചകള്‍ നടന്നിരുന്നു. മാതാവാണെങ്കിലും പെണ്‍കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യത്തിനു മേല്‍ കൈവയ്ക്കാന്‍ ആവില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായങ്ങളും. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്ന പോസ്റ്റുകള്‍ കാണാം.

ആണും,പെണ്ണും ഒന്നിച്ചിരുന്നാലും നടന്നാലും,ഒരുമിച്ച് ബൈക്കിൽ പോയാലും സിനിമ കണ്ടാലുമൊക്കെ ചിലർക്കുണ്ടാകുന്ന ഒരു ഫ്രസ്റ്റ്…

Posted by Lijith G Payyanur on Sunday, 27 March 2016

പൊറുക്കൂ മകളേ ആഅമ്മയുടെ അവിവേകം###ഫ്‌ളാഷ്‌മോബ് സ്ഥലത്ത് ഒരമ്മ മകളെ കരണത്തടിക്കുന്ന വിഡിയോ കണ്ടു ഞെട്ടിപ്പോയി. അതു സംബ…

Posted by Hari Krishnan S on Sunday, 27 March 2016

സംഘിസം എന്നത് ഒരു ബോധമാണു ഫ്ലാഷ് മോബ് കാണുമ്പോള്‍ ചെരുപ്പൂരി തല്ലുന്നതും അതിന്‍റെ ഒരു രോഗമാണ് . അമ്മയിലും അച്ചനിലും എന്ന…

Posted by Ravanan Kannur on Sunday, 27 March 2016

പത്ത് മാസം ചുമന്ന് പെറ്റ വയറിനെ വേദനിപ്പിച്ചിരുന്നു നിനക്ക് എങ്ങനെ “ഫ്ലാഷ് മോബ്” കളിക്കാൻ തോന്നി പെണ്ണെ =D

Posted by Vipin Panappuzha on Saturday, 26 March 2016

ഈ ഫ്‌ളാഷ്മോബ് ഇത്ര വല്യ കുറ്റമാണെന്ന് അറിഞ്ഞില്ല സൂർത്തുക്കളെ… :/

Posted by Dinnath Bhaskaran on Sunday, 27 March 2016

പയ്യന്നൂരില് ഫ്ലാഷ് മോബില് ഡാന്സ് കളിച്ച എല്ലാ വിദ്യാര്ത്ഥികളും, ഇതുവരെ പല സന്ദര്ഭങ്ങളിലായി ഡാന്സ് ചെയ്തവരും, ഇനി ഭാവിയ…

Posted by Anu Chandra on Sunday, 27 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here