കലിപ്പ് പടമായി കലി; മലയാളത്തിന്റെ റെക്കോർഡുകൾ ഭേദിച്ച് ദുൽഖർ ചിത്രം

ദുൽഖ സൽമാൻ-സായ് പല്ലവി കൂട്ടുകെട്ടിലിറങ്ങിയ പുതിയ മലയാളചിത്രം കലി മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നു. ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷനാണ് കലി നേടിയത്. ഒന്നാംദിനം കലി 2.33 കോടിയുടെ റെക്കോർഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. കളക്ഷന്റെ കാര്യത്തിൽ അടുത്തിടെ ഇറങ്ങിയ ദുൽഖർ ചിത്രം ചാർലി, കഴിഞ്ഞ വർഷത്തെ തകർപ്പൻ ഹിറ്റായ പ്രേമം എന്നിവയെ എല്ലാം പിന്തള്ളി കലി എന്നാണ് റിപ്പോർട്ടുകൾ.

ഫേസ്ബുക്കിലെ ട്രെൻഡിങ്ങ് ലിസ്റ്റിലും കലി ഉൾപ്പെട്ടിട്ടുണ്ട്. ചാർലിക്ക് ശേഷമുള്ള ദുൽഖറിന്റെ അടുത്ത വിജയചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സൂപ്പർഹിറ്റായിരുന്ന പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തിന് ശേഷം സായ് പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി. ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഭാര്യയും ഭർത്താവുമായാണ് സായിയും ദുൽഖറും എത്തുന്നത്.

നീലാകാശം പച്ചക്കടൽ ചുവന്നഭൂമിക്ക് ശേഷം ദുൽഖർ സൽമാനും സമീർ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി. രാജേഷ് ഗോപിനാഥന്റേതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ഹരിനാരായണൻ ബികെയുടെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സമീർ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News