ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന് നിരോധനം; നടപടി കാന്‍സറിന് കാരണമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന്; ഗള്‍ഫില്‍ പലയിടത്തും വില്‍പന നിര്‍ത്തി

ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തി. അമേരിക്കയില്‍ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന ഹര്‍ജിയില്‍ ജയിക്കാന്‍ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് ഖത്തറിന്റെ നടപടി. ബേബി പൗഡറിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള സമിതിയെ നിയോഗിക്കുന്നതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു.

ബേബി പൗഡറുകള്‍ക്കു മാത്രമാണു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോഷനുകളും ബോഡിവാഷുകളും വില്‍പന നടത്തുന്നുണ്ടെന്നു ദോഹന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ബേബി പൗഡര്‍ ഖത്തറില്‍ പ്രാദേശികമായി പരിശോധിച്ച് കുഴപ്പമില്ലെന്നു തെളിയിക്കുമെന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here