പയ്യന്നൂരിലെ ഫ്ളാഷ് മോബിൽ സംഭവിച്ചതെന്ത്? സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് സരിൻ ശശി എഴുതുന്നു

ഞായറാഴ്ച രാവിലെ മുതൽ വരുന്ന ഫോൺ കോളുകളിൽ ഒട്ടുമിക്കതും ഈ ചോദ്യവുമായിട്ടായിരുന്നു. പയ്യന്നുരിൽ നടന്ന ഫ്‌ലാഷ് മോബിന്റെ ഇടയിൽ കാണുന്നത് നിങ്ങളെ തന്നെ ആണോ?
പയ്യന്നുർ കോറോം എസ്എൻ എഞ്ചിനീയറിംഗ് കോളജ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ടെക്‌നിക്കൽ ഫെസ്റ്റ് ഭൗമ 2016 ന്റെ ഭാഗമായി ബസ് സ്റ്റാൻഡിൽ ഒരു ഫ് ളാഷ് മോബ് ഉണ്ടെന്നും കാണാൻ വരണമെന്നും എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി മനുരാജ് കോഴുമ്മൽ, കോളജ് യൂണിറ്റ് സെക്രട്ടറി എരിയാ സെക്രട്ടറി സച്ചിൻ മുകേഷ് എന്നിവർ പറഞ്ഞതനുസരിച്ചാണ് ടൗണിൽ പോയത്.

കേവലം 5 മിനുട്ട് മാത്രം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഫ് ളാഷ് മോബ്. അതിന്റെ സംഘാടനം നമുക്ക് എല്ലാം അറിയുന്നതു പോലെ മുൻകൂട്ടി പറയാതെ പെട്ടെന്നു കുറച്ച് ആളുകൾ വന്നു പാട്ടും ഡാൻസുമായി തങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ജനങ്ങളോട് സംവദിക്കുക എന്നതാണല്ലോ. അത്രമാത്രമേ ആ കുട്ടികളും ചെയ്തുള്ളു അവിടെ നിന്നിരിന്ന ഹോം ഗാർഡിനോട് മുൻകൂട്ടി പറയുകയും ചെയ്തിരുന്നു. പരിപാടി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഒരു സ്ത്രീ കടന്നുവന്നു തിരുവനന്തപുരം സന്ധ്യ മോഡലിൽ പ്രതികരിക്കുകയും പെൺകുട്ടിയുടെ മുഖത്ത് അടിക്കുകയും ചെയ്തത്. അപ്പോൾ തന്നെ അവിടെ കൂടിയ വിദ്യാർത്ഥികൾ സ്ത്രീയെ കൈകാര്യം ചെയ്യാൻ മുതിരുകയും അപ്പോൾ ഞാൻ ഉൾപ്പടെയുള്ളവർ ചേർന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണു ആ വീഡിയോയിൽ ഉള്ളത്. അന്ന് അവിടെ കൂടിയ വിദ്യാർത്ഥികൾ പാലിച്ച ആത്മസംയമനമാണു മറ്റു വിഷയങ്ങൾ ഇല്ലാതെ ഒഴിവായി പോകാൻ ഇടയായത്. സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച നടപടിയാണു ആ സ്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു ജനാധിപത്യ പുരോഗമന സമൂഹത്തിനു ചേർന്നതുമല്ല.

ഇനി ഈ വിഷയം പൊക്കി നടക്കുന്നവരോട് പറയാനുള്ളത്. ഈ മർദിച്ച സ്ത്രീ അന്നു രാത്രി തന്നെ ഞങ്ങളെ വിളിക്കുകയും തന്റെ വ്യക്തിപരമായ കാര്യങ്ങളാൽ ഉണ്ടായ മാനസിക പ്രശ്‌നങ്ങൾ കാരണമാണ് അങ്ങനെ പ്രതികരിച്ചതെന്നും മാപ്പു പറയാൻ തയ്യാറാണെന്നും അറിയിച്ചു. പിറ്റേദിവസം സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ ഇരുകൂട്ടരെയും വിളിച്ചു ചേർക്കുകയും കാര്യങ്ങൾ പരസ്പരം പറഞ്ഞ് അവസാനിപ്പികുകയും ചെയ്തിട്ടുണ്ട്. വേണമെങ്കിൽ പയ്യന്നൂർ ടൗണിൽ വന്നോ കോളജിൽ വന്നോ പരസ്യമായി മാപ്പു പറയാം എന്ന് ആ സ്ത്രീ പറഞ്ഞതാണ്. എന്നാൽ, എന്നാൽ അനാവശ്യമായി തന്നെ മർദ്ദിച്ച സ്ത്രീയെ തിരിച്ചു പൊതുജനമധ്യത്തിൽ അപമാനിക്കേണ്ടതില്ലെന്ന ഉയർന്ന മാനസിക നിലവാരമാണ് പെൺകുട്ടിയും സഹപാഠികളും സ്വീകരിച്ചത്. അങ്ങനെ ഉന്നതമായ നിലപാട് സ്വീകരിക്കുമ്പോൾ ആരാണു ഈ പൊതുസമൂഹത്തിനു മുന്നിൽ ഉയർന്നു നിൽക്കുന്നതെന്നു ഈ സമൂഹം തന്നെ വിലയിരിത്തട്ടെ.

സ്വന്തം അമ്മയുടെ നഗ്നത പോലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കുന്ന മാനസിക നിലയുള്ളവരുടെ സമൂഹം കൂടിയാണിതെന്നു ഉത്തമബോധ്യം ഉള്ളതു കൊണ്ട് പറയട്ടെ ഈ സീൻ പിടിക്കുകയും അത് ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്തവന്റെ മാനസികാവസ്ഥയും നേരത്തെ പറഞ്ഞതു പോലെ തന്നെ അക്കാദമിക് തിരക്കിനിടയിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിന്റെ വിഷമതകളും നമുക്ക് നന്നായി അറിയാം. എന്നാൽ അതിലെ നന്മയെ കാണാതെ പ്രോഗ്രാം പൊളിക്കാൻ ശ്രമിക്കുന്ന ആരോ ആണു ഈ വിഡിയോക്ക് പിന്നിൽ. കൂട്ടായ്മകളെ തകർക്കുന്ന ഇത്തരം ക്രിമിനലുകളെ തുരത്താനും ഒറ്റപ്പെടുത്താനും കുട്ടികൾക്ക് കഴിയണം. അതോടൊപ്പം ഒരു പുതിയ തലമുറയെ ഭാവിയിൽ നയിക്കേണ്ടവരെ എല്ലാ നിലയിലും പ്രോൽസാഹിപ്പിക്കാനും നമുക്ക് കഴിയണം.

ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടമ്മ പരസ്യമായി മര്‍ദ്ദിച്ചു; സംഭവം പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍; വീഡിയോ

ഫ്‌ളാഷ്മോബ് നടത്തിയ പെണ്‍കുട്ടിയെ വീട്ടമ്മ അടിച്ചസംഭവത്തില്‍ രോഷം കൊണ്ട് സോഷ്യല്‍ മീഡിയ; ആണും പെണ്ണും ഒന്നിച്ചിരുന്നാലുണ്ടാകുന്ന ഫ്രസ്‌ട്രേഷനെന്ന് പൊതുഅഭിപ്രായം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News