ഇന്ത്യയിൽ നിന്ന് തോറ്റമ്പി മടങ്ങിയ പാകിസ്താൻ ടീമിനെ കൂക്കിവിളിച്ച് ആരാധകർ; നാണംകെട്ട ടീമിന് നാണം കെടുത്തിയ സ്വീകരണം; വീഡിയോ കാണാം – Kairalinewsonline.com
DontMiss

ഇന്ത്യയിൽ നിന്ന് തോറ്റമ്പി മടങ്ങിയ പാകിസ്താൻ ടീമിനെ കൂക്കിവിളിച്ച് ആരാധകർ; നാണംകെട്ട ടീമിന് നാണം കെടുത്തിയ സ്വീകരണം; വീഡിയോ കാണാം

Pakistan-Team-Reception

ലാഹോർ: ട്വന്റി-20 ലോകകപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി നാണംകെട്ട് പുറത്തുപോയ പാകിസ്താൻ ടീമിനെ നാട്ടുകാരും നാണംകെടുത്തി. കൂക്കിവിളികളോടെയാണ് പാകിസ്താൻ ടീമിനെ ലാഹോർ എയർപോർട്ടിൽ ആരാധകർ സ്വീകരിച്ചത്. തോറ്റവർ, അയ്യേ നാണക്കേട് എന്നൊക്കെ വിളിച്ചുപറഞ്ഞാണ് അഫ്രീദിയെയും കൂട്ടരെയും പാകിസ്താനിൽ സ്വീകരിച്ചത്. പാകിസ്താൻ ടീമിനെ ആരാധകർ കൂക്കിവിളികളോടെ സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുകയാണ്.

ലാഹോറിലെ അല്ലാമ ഇഖ്ബാൽ എയർപോർട്ടിൽ വന്നിറങ്ങിയ പാകിസ്താൻ ടീമിനെ കാത്തിരുന്നത് നാണംകെടുത്തുന്ന സ്വീകരണമായിരുന്നു. ടീമിന്റെ നാണംകെട്ട തോൽവിയുടെ ദേഷ്യം മുഴുവൻ ആരാധകർ താരങ്ങളോടു കാണിച്ചു. ഇതെല്ലാം ആരോ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published.

To Top