ഭാരത് മാതാ കീ ജയ് വിളിക്കാൻ ആരെയും നിർബന്ധിക്കരുത്; സംഘപരിവാറുകാർക്ക് മോഹൻ ഭാഗവതിന്റെ നിർദേശം

ലഖ്‌നൗ: ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നു പറഞ്ഞ സംഘപരിവാർ നിലപാട് മയപ്പെടുത്തുന്നു. ഭാരത് മാതാ കീ ജയ് വിളിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സംഘപരിവാറുകാർക്ക് നിർദേശം നൽകി. ഭാരത് മാതാ കീ ജയ് ആരിലും അടിച്ചേൽപിക്കാനുള്ളതല്ല. അത് സ്വയം ഇഷ്ടത്തോടെ ചെയ്യാനുള്ളതാണെന്നും മോഹൻ ഭഗവത് പറഞ്ഞു. കഴുത്തിൽ കത്തിവച്ചു പറഞ്ഞാൽ പോലും ഭാരത് മാതാ കീ ജയ് എന്നു വിളിക്കില്ലെന്നു പറഞ്ഞതിന് പാകിസ്താനിലേക്ക് പോകാൻ ഭഗവത് ആവശ്യപ്പെട്ട അസദുദ്ദീൻ ഒവൈസിയും വേദിയിലുണ്ടായിരുന്നു.

ആർഎസ്എസ് ആസ്ഥാനമായ സ്മൃതി ഭവനിൽ കിസാൻ ഭവൻ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്. ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപിക്കാനുള്ളതല്ല. അത് സ്വയം അവനവന്റെ ഉള്ളിൽ രൂപപ്പെടേണ്ടതാണ്. രാജ്യത്ത് ജീവിക്കുന്ന എല്ലാ ജനങ്ങളും ഒരുപോലെയാണ്. ഒരാളിലും ആശയങ്ങൾ അടിച്ചേൽപിക്കാനാകില്ലെന്നും ഭഗവത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News