പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലി തര്‍ക്കം; നടന്‍ ബാലയെ യുവാവ് തല്ലി പല്ലു തെറിപ്പിച്ചു; നാണക്കേടിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കി; പരുക്കുമൂലം താരം വീട്ടില്‍ തന്നെ

കൊച്ചി: പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് നടന്‍ ബാലയെ അടിച്ച് പല്ലുതകര്‍ത്തു. എറണാകുളം പാലാരിവട്ടം ധനലക്ഷ്മി ബാങ്കിന് സമീപത്തെ കോമത്ത് ലെയ്്‌നില്‍ പ്ലാറ്റിനം ലോട്ടസ് അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അപ്പാര്‍ട്ടുമെന്റിലെ താമസക്കാരനും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിന്റെ ഡ്രൈവറുമായ പാലാരിവട്ടം സ്വദേശി രാജീവുമായാണ് തര്‍ക്കമുണ്ടായത്.

അപ്പാര്‍ട്ട്‌മെന്റിന്റെ കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് സെക്യൂരിറ്റിക്കാരനുമായി രാജീവ് വാക്കേറ്റം നടത്തിയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബാല തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ബാല. തര്‍ക്കത്തിനിടയില്‍ രാജീവിനെ ബാല കഴുത്തിന് പിടിച്ചുതള്ളി മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. എന്നാല്‍ യുവാവ് തിരിച്ചും പ്രതികരിക്കുകയായിരുന്നു. യുവാവിന്റെ ആദ്യ അടിയില്‍ തന്നെ ബാല മൂക്കും കുത്തി താഴെ വീണെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. അടിയില്‍ ബാലയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര തെറിക്കുകയും ചെയ്തു. മുന്‍നിരയിലെ പല്ലിന്റെ ഒരു ഭാഗവും അടര്‍ന്നു പോയി.

സംഭവമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികളാണ് ബാലയെ സ്വകാര്യാശുപത്രിയിലാക്കിയത്. യുവാവ് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ബാല എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എന്നാല്‍ കേസെടുത്താല്‍ വിവരം മാധ്യമങ്ങള്‍ വഴി പുറത്തറിയുമെന്നും അതു മാനഹാനി ഉണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ ബാല ഒത്തുതീര്‍പ്പിന് തയ്യാറാകുകയായിരുന്നു. രാജീവ് മാപ്പ് പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്ന നിലപാടില്‍ ബാല എത്തി. സംഭവം വിവാദമാക്കേണ്ടന്ന തീരുമാനത്തോടെ യുവാവ് മാപ്പ് പറഞ്ഞ് തടിയൂരുകയും ചെയ്തു. മുഖത്തിനേറ്റ പരുക്കുമൂലം ബാല വീടിന് പുറത്തിറങ്ങിയില്ലെന്നാണ് ചലച്ചിത്രലോകത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News