ശരീരത്തിലെ നിക്കോട്ടിന്‍ വിഷം അകറ്റാം; പുകവലിക്കാര്‍ക്കായി പത്ത് ഭക്ഷണങ്ങള്‍

പുകവലി ശരീരത്തിന് സമ്മാനിക്കുന്ന ദുരന്തം ചെറുതല്ല. നിക്കോട്ടിന്‍ എന്ന വിഷരാസവസ്തുവഴിയാണ് ശരീരത്തില്‍ എല്ലാ വിഷമതകളും സൃഷ്ടിക്കുന്നത്. പുകവലിക്ക് അടിമയായിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിക്കോട്ടിന്‍ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പിടിമുറുക്കും. ഞരമ്പുകള്‍ വഴിയുള്ള രക്തയോട്ടം കുറയ്ക്കുന്നതുമുതല്‍ മസിലുകളിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ വരെ നിക്കോട്ടിന്‍ ബാധിക്കും. ഹൃദയസ്പന്ദനവും രക്തസമ്മര്‍ദ്ദവും ഉയര്‍ത്തുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

നിക്കോട്ടാിന്‍ ശരീരത്തിന് എത്രമേല്‍ അപകടകരമാകും എന്നതിനെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് പുകവലി നിരോധനവും ആരോഗ്യ മുന്നറിയിപ്പുകളും ഒക്കെ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇതൊക്കെയും അവഗണിച്ച് പുകവലിക്കുന്നത് നിക്കോട്ടിന്റെ പിടിയില്‍നിന്ന് രക്ഷപെടാന്‍ കഴിയാത്തതുകൊണ്ടാണ്. പുകവലിക്കുന്നതുമൂലം ശരീരത്തില്‍ അടിയുന്ന നിക്കോട്ടിനെ അകറ്റാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക് നിക്കോട്ടിനെപുറന്തള്ളി ശരീരത്തെ ശുദ്ധമാക്കാന്‍ സഹായിക്കും. അത്തരം പത്ത് ഭക്ഷണങ്ങള്‍ ഇതാ.

1. ബ്രോക്കോളി

ഉയര്‍ന്ന അളവില്‍ ബി, ബി5, സി വിറ്റാമിന്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റമിനുകളുടെ കുറവുമൂലം ശരീരം ഉചിതമായി പ്രതികരിക്കില്ല. ബ്രോക്കോളി കഴിക്കുന്നതുവഴി ശ്വാസകോശത്തില്‍ അടിയുന്ന വിഷത്തെ അലിയിച്ചുകളയും. ബ്രോക്കോളിയില്‍ അടങ്ങിയ എന്‍ആര്‍എഫ്2 ജീന്‍ ശ്വാസകോശത്തിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കും.

2. ഓറഞ്ച്

നിക്കോട്ടിനെ ശരീരത്തില്‍ നിന്ന് അകറ്റാന്‍ ശേഷിയുള്ള വിറ്റാമിനാണ് സി. പഴവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളമായി ഉള്‍പ്പെടുന്നു. നിക്കോട്ടിന്‍ ശരീരത്തില്‍ അടിയുന്നതുമൂലം ഉണ്ടാകുന്ന വ്യാകുലത, വിഷാദം തുടങ്ങിയവയെ കുറയ്ക്കാന്‍ വിറ്റാമിന്‍ സിയ്ക്ക് കഴിയും.

nicotine

3. ഇഞ്ചി

പുകവലിയും നിക്കോട്ടിനും മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഇഞ്ചിയ്ക്ക് കഴിയും. അടിഞ്ഞുകൂടിയ നിക്കോട്ടിന്‍ അലിയിച്ചു കളയാന്‍ നല്ലതാണ് ഇഞ്ചി. രക്തത്തില്‍ അടിയുന്ന നിക്കോട്ടിനെ മാറ്റി രക്തത്തെ ശുദ്ധീകരിക്കും. ഒപ്പം ശരീരഭാരം കുറയുന്നത് പിടിച്ചുനിര്‍ത്തും. പുകവലിയില്‍നിന്ന് രക്ഷനേടാനും ഇഞ്ചി നല്ലതാണ്.

nicotine

4. തെറ്റിപ്പഴം

രക്തത്തില്‍ അടങ്ങിയ നിക്കോട്ടിനെ പുറന്തള്ളാന്‍ കുറ്റിപ്പഴത്തില്‍ അടങ്ങിയ ആസിഡിന് ശേഷിയുണ്ട്. നിക്കോട്ടിന്‍ രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തും. എന്നാല്‍ കുറ്റിപ്പഴത്തിലെ അമ്ലസ്വഭാവമുള്ള ഘടകം രക്തസമ്മര്‍ദ്ദം സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. തെറ്റിപ്പഴത്തില്‍ അടങ്ങിയ ഷുഗര്‍ ഘടകം ശരീരത്തില്‍ അലിയുന്നതുവഴി പുകവലിയില്‍നിന്ന് പുറത്തുവരാനുള്ള സാധ്യത ഉയര്‍ത്തും.

nicotine

5. നാരങ്ങ

ഓറഞ്ച് പോലെ ഗുണകരമാണ് നാരങ്ങ. നിക്കോട്ടിനെതിരെ പൊരുതാന്‍ നാരങ്ങയിലെ ആസിഡിന് കഴിയും. പുകവലിച്ചാല്‍ നിക്കോട്ടിന്‍ മൂന്ന് ദിവസം വരെ ശരീരത്തില്‍ നിലനില്‍ക്കും. ഇതുവഴി ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുണ്ടാക്കും. എന്നാല്‍ ഇത്തരത്തില്‍ കോശങ്ങള്‍ കേടുപറ്റാതെ ചെറുക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നാരങ്ങയ്ക്ക് കഴിയും. സിട്രിക് ആസിഡും വിറ്റാമിന്‍ സിയും പുകവലിയും നിക്കോട്ടിനും ഉണ്ടാക്കുന്ന വിഷമതകള്‍ക്കെതിരെ പൊരുതും.

nicotine

6. കാരറ്റ്

പുകവലി മൂലം ശരീരത്തിലെ വിറ്റാമിന്‍ എയും സിയും നഷ്ടപ്പെടുന്നു. ഇതുവഴി ശരീര കോശങ്ങള്‍ക്കും തലച്ചോറിനും ക്ഷതമുണ്ടാകും. വിറ്റാമിന്‍ എയും സിയും കെയും ധാരാളം അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. ഭക്ഷണക്രമത്തില്‍ സ്ഥിരമായി കാരറ്റ് ഉള്‍പ്പെടുത്തുന്നതുവഴി ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം ഉയര്‍ത്താന്‍ കഴിയും.

nicotine

7. മാതളം

പുകവലിക്കാരില്‍ ഹൃദയസ്പന്ദനം, രക്തസമ്മര്‍ദ്ദം എന്നിവ കൂടുകയും രക്തവാഹിനികളില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യും. നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിനെല്ലാം കാരണം. ഇതിനെതിരെയുള്ള മികച്ച പ്രതിരോധമാണ് മാതളം. മാതളത്തിലെ ഘടകങ്ങള്‍ രക്തയോട്ടം കൂട്ടും. രക്തത്തിലെ ചുവന്നരക്താണുക്കളുടെ എണ്ണം കൂട്ടാനും മാതളത്തിന് കഴിയും.

nicotine

8. ഗോതമ്പ്

പുകവലി മൂലം പക്ത ധമനികള്‍ ചുരുങ്ങും. ഇതിനെ പ്രതിരോധിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് ഭക്ഷണത്തില്‍ ഗോതമ്പ് ഉള്‍പ്പെടുത്തുക വഴി ലഭിക്കുന്നത്. ഗോതമ്പില്‍ അടങ്ങിയ വിറ്റാമിന്‍ ഇ രക്തധമനികളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഗോതമ്പ് അടങ്ങിയ ഭക്ഷണക്രമം നല്ലതാണ്.

nicotine

9. കാബേജ്

ആഹാരക്രമത്തില്‍ കാബേജ് ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ പ്രതിരോധത്തിന് ഉത്തമമാണ്. കാബേജിലെ ഐസോതിയോ സൈനേറ്റുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും ശരീരത്തിന് വേണ്ടാത്തതിനെയെല്ലാം പുറന്തള്ളും. പ്രത്യേകിച്ച് നിക്കോട്ടിനെ ശരീരത്തില്‍നിന്ന് പുറന്തള്ളാന്‍ കാബേജിലെ ഘടകങ്ങള്‍ക്ക് കഴിയും.

10. ചീര

നിക്കോട്ടിന്‍ നമ്മുടെ ഉറക്കത്തെ ബാധിക്കും. പുകവലിക്കാരില്‍ ഉറക്കം കുറയുന്നത് നിക്കോട്ടിന്‍ മൂലമാണ്. വിഡ്രോവല്‍ സിംപ്റ്റം നേരിടുമ്പോള്‍ പ്രതിരോധിക്കാന്‍ ഫോളിക് ആസിഡ് നല്ലതാണ്. മാനസിക – ശാരീരിക അവസ്ഥകളെ നിയന്ത്രിക്കാനുള്ള ഘടകങ്ങള്‍ ചീരയിലുണ്ട്. ചീരയില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ബി9ഉം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍നിന്ന് നിക്കോട്ടിനെ അകറ്റാന്‍ ശേഷിയുള്ളതാണ് ഈ ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News