തന്നെ ആരും തല്ലിയിട്ടില്ല; പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ തല്ലു കിട്ടിയെന്ന വാർത്ത നിഷേധിച്ച് ബാല

കൊച്ചി: പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തല്ലിയെന്ന വാർത്ത നിഷേധിച്ച് യുവനടൻ ബാല. താൻ സംഭവസ്ഥലത്തുണ്ടായിരുന്നെന്നും എന്നാൽ, രണ്ടു പേർ തർക്കത്തിൽ ഏർപ്പെടുന്നത് നോക്കിനിൽക്കുകയാണുണ്ടായതെന്നും ബാല പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബാല തല്ലുകിട്ടിയെന്ന വാർത്ത നിഷേധിച്ചത്. മർദനമേറ്റ് ബാലയുടെ മുൻനിരയിലെ പല്ല് പോയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

20 ദിവസം മുമ്പ് എറണാകുളത്തു നടന്ന സംഭവമാണെന്നാണ് ഓർമയെന്ന് ബാല പറയുന്നു. കാർ പാർക്ക് ചെയ്യാൻ പോകുന്നതിന് ഇടയിൽ രണ്ടുപേർ തർക്കത്തിൽ ഏർപ്പെടുന്നത് കണ്ടിരുന്നു. കുറച്ചുനേരം താനത് നോക്കിനിന്നശേഷം പോവുകയും ചെയ്തു. ആൾക്കുട്ടത്തിന് ഇടയിൽ താൻ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നതിനാൽ താൻ കാരണമാണ് അങ്ങനെയൊരു തർക്കം ഉണ്ടായതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതാകാമെന്നും ബാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News