മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി

റാഞ്ചി: മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ മക്കൾ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കി. ഝാർഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. സൂരജ് പസ്‌വാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ആത്മഹത്യയാണെന്നു കരുതിയിരുന്ന മരണം പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മക്കളായറിങ്കു പസ്‌വാൻ (24), ഛോട്ടു പസ്‌വാൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉറങ്ങാൻ കിടന്ന സഹോദരന്റെ ഭാര്യയെ പിതാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി മൂത്ത മകൻ റിങ്കുവാണ് ാദ്യം കണ്ടത്. മദ്യപിച്ചു ലക്കുകെട്ട പിതാവിനെ പിടിച്ചുമാറ്റിയ ശേഷം നടപടി ആവർത്തിക്കരുതെന്ന് മൂത്തമകൻ മുന്നറിയിപ്പു നൽകി. ഒരു മണിക്കൂറിനു ശേഷം ഛോട്ടു വീട്ടിലെത്തിയപ്പോൾ ഭാര്യ ബഹളം വയ്ക്കുന്നതു കേട്ടു. ഓടിയെത്തിയ ഛോട്ടു പിതാവ് ഭാര്യയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. ഇതോടെ കുപിതരായ ഇരുവരും പിതാവിനെ മർദിക്കുകയായിരുന്നു.

കൊല്ലാൻ ഇരുവരും ഉദ്ദേശിച്ചിരുന്നില്ല. പിതാവിനെ ഒരു പാഠം പഠിപ്പിക്കുക എന്നു മാത്രമായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ, മർദനത്തിനിടെ സൂരജ് മരിച്ചു. ഇതോടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നെന്ന് ഇരുവരും പൊലീസിനോടു സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News