ഗായത്രി അശോകിനെയും ബിജെപി വെറുതെ വിട്ടില്ല; അനുവാദമില്ലാതെയാണ് അവര്‍ തന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഗായത്രി

പ്രമുഖ നടന്‍മാര്‍ക്ക് പിന്നാലെ ഗായിക ഗായത്രി അശോകിന്റെ ഫോട്ടോ ഉപയോഗിച്ചും ബിജെപി പ്രവര്‍ത്തകരുടെ വ്യാജപ്രചരണം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഗായത്രി വിശദീകരണവുമായി രംഗത്തെത്തി.

‘ഞാനൊരു രാഷ്ട്രീയ പാര്‍ട്ടുമായി ചേര്‍ന്ന നില്‍ക്കുന്ന ആളല്ല. ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അനുവാദമില്ലാതെയാണ് അവര്‍ എന്റെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചത് ‘ ഇത്തരം തെറ്റായ പ്രചരണത്തില്‍ വിട്ടു നില്‍ക്കണം ഗായത്രി അശോക് ആവശ്യപ്പെട്ടു.

I am not affiliated with any political party .My pictures have been circulated on fb and whatsapp that I have promised…

Posted by Gayatri Asokan on Wednesday, March 30, 2016

12376294_984892638260959_814835132583510815_n

നേരത്തെ നടന്‍മാരായ പൃഥ്വിരാജ്, നീരജ് മാധവ്, നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും എന്നിവരുടെ ചിത്രങ്ങളും ബിജെപി പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കി കൊണ്ട് താരങ്ങള്‍ ഫേസ്ബുക്ക് വഴി രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News