തോഷിബയുടെ ലാപ് ടോപ്പുകളില്‍ ഉരുകുന്ന ബാറ്ററികള്‍; ഉപയോഗസമയത്ത് ചൂടു കൂടി തീപിടിക്കാനും സാധ്യത; ഒരു ലക്ഷം ബാറ്ററികള്‍ തിരിച്ചെടുക്കുന്നു

ലക്ട്രോണിക്‌സ് രംഗത്തെ ഭീമന്‍മാരായ തോഷിബ പുറത്തിറക്കിയ ഒരു ലക്ഷം ലാപ്‌ടോപ്പുകളിലെ ബാറ്ററികള്‍ തകരാറുള്ളത്. ചൂടു കൂടി ലാപ്‌ടോപ്പിന്റെ ബോഡി വരെ ഉരുകാന്‍ കാരണമായ ബാറ്ററികള്‍ തിരിച്ചുവിളിക്കാനാണു കമ്പനിയുടെ തീരുമാനം. പാനസോണിക് നിര്‍മിച്ച ബാറ്ററികളിലാണ് തകരാര്‍ കണ്ടെത്തിയത്. ചില ലാപ്‌ടോപ്പുകളില്‍ ബാറ്ററി ഉരുകി തീപിടിക്കുന്ന സാഹചര്യം വരെയുണ്ടായതിനാലാണ് അടിയന്തരമായി ഇവ തിരിച്ചെടുക്കാന്‍ കമ്പനി തീരുമാനിച്ചത്.

ബാറ്ററി പായ്ക്കുകള്‍ക്കു ചൂടു കൂടി ലാപ് ടോപ്പുകള്‍ ഉരുകുന്നതായും പലയിടങ്ങളിലും ലാപ് ടോപ്പുകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതായതായും പരാതി ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ ലോക വ്യാപകമായ ഈ പ്രശ്‌നമുള്ളതായി കണ്ടെത്തി.

ജൂണിനു ശേഷം വില്‍ക്കപ്പെട്ട് ലാപ്‌ടോപ്പുകളിലാണ് തകരാറിലായ ബാറ്ററികളുള്ളത്. ഈ ബാറ്ററികള്‍ സൗജന്യമായി മാറിക്കൊടുക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. പോര്‍ട്ടേഷ്, സാറ്റലൈറ്റ്, ടെക്ര ശ്രേണികളിലായി ഇറക്കിയ ലാപ്‌ടോപ്പുകളിലാണു തകരാറിലായ ബാറ്ററികളുള്ളത്. ലാപ്‌ടോപ്പ് ബാറ്ററികള്‍ ചൂടുകൂടൂന്നത് അത്യപൂര്‍വമായ സംഭവമാണ്. 2006-ല്‍ ഡെല്‍, ആപ്പിള്‍ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ക്കു സമാനമായ തകരാറുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here