കേരളത്തിൽ വിൽപനയ്ക്കെത്തുന്ന ഇറച്ചിക്കോ‍ഴിയിൽ കാൻസറുണ്ടാക്കുന്ന രാസവസ്തു; ഇറച്ചിക്ക് പിങ്ക് നിറം കൂടുതലാണെങ്കിൽ ഇറച്ചി വാങ്ങരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇറച്ചിക്കോഴി വാങ്ങുന്നതു സൂക്ഷിച്ചുമതി. കേരളത്തിലേക്കു രാസവസ്തു കലര്‍ന്ന കോഴിത്തീറ്റ നല്‍കി വന്‍തോതില്‍ ഇറച്ചിക്കോഴികളെ എത്തിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രാസവസ്തു ഉള്ള കോഴിയിറച്ചി കഴിച്ചാല്‍ കാന്‍സറിനുള്ള സാധ്യത വളരെ അധികമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിയുടെ തൂക്കവും ഇറച്ചിയുടെ നിറവും വര്‍ധിപ്പിക്കാന്‍ കോഴിത്തീറ്റയില്‍ കലര്‍ത്തിനല്‍കുന്ന ആഴ്‌സനിക്കാണ് മനുഷ്യന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നത്. അര്‍ധലോഹാവസ്ഥയിലുള്ള ആഴ്‌സനിക് കോഴിത്തീറ്റയില്‍ കലര്‍ത്തിയാണു നല്‍കുന്നത്. കാന്‍സറിനു പുറമേ മറ്റു പല രീതിയിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് ആഴ്‌സനിക്.

ആഴ്‌സനിക് നല്‍കിയ കോഴിയുടെ ഇറച്ചി നിറം നോക്കി മനസിലാക്കാന്‍ സാധിക്കും. നല്ല പിങ്ക് നിറമായിരിക്കും ആഴ്‌സനിക്ക് ഉള്ളില്‍ ചെന്ന കോഴിയുടേത്. ആഴ്‌സനിക്ക് കലര്‍ന്ന തീറ്റ കഴിച്ചാല്‍ അതിവേഗം കോഴിയുടെ തൂക്കം വര്‍ധിക്കും. തമിഴ്‌നാട്ടിലെ വിവിധ ഫാമുകളില്‍ ഇങ്ങനെ ആഴ്‌സനിക്ഉപയോഗം വ്യാപമാണെന്നാണു വിവരം.

മെര്‍ക്കുറിയേക്കാള്‍ പലമടങ്ങ് അപകടകരമാണ് ആഴ്‌സനിക്ക്. കുട്ടികളുടെ ശരീരത്തിലെത്തിയാല്‍ തലച്ചോറിനെ വരെ ബാധിക്കാം. ചര്‍മരോഗങ്ങള്‍ക്കും കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News