ബിജെപിയെ പൊളിച്ചടുക്കി ഗൗതമി നായരും; പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങള്‍

അനുവാദമില്ലാതെ തന്റെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്ന ബിജെപിക്കെതിരെ നടി ഗൗതമി നായരും. ഫേസ്ബുക്ക് പേജിലൂടെയാണ് ഗൗതമി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

‘ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും വാട്ട്‌സ്ആപിലും ചില വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്നത് സത്യമല്ല. വരുന്ന തെരഞ്ഞെടുപ്പില്‍ എനിക്കൊരു നിഷ്പക്ഷ നിലപാടാണുള്ളത്. ഏറ്റവും അര്‍ഹരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. വാട്ട്‌സ്ആപിലും മറ്റു സോഷ്യല്‍മീഡിയ പേജുകളിലും എന്റെ ചിത്രങ്ങള്‍വച്ച് എഡിറ്റ് ചെയ്ത ചില ഇമേജുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതിനാലാണ് ഇത് പറയുന്നത്. ‘- ഗൗതമി പറയുന്നു.

There was a lot of fake pictures going around on facebook n whatsapp stating that I support a particular party and this…

Posted by Gauthami Nair on Friday, April 1, 2016

നേരത്തേ നടന്‍മാരായ പൃഥ്വിരാജ്, നീരജ് മാധവ്, നടി മഞ്ജുവാര്യര്‍, സംവിധായകന്‍ ബാലചന്ദ്ര മേനോന്‍, ഗായിക ഗായത്രി അശോകന്‍ തുടങ്ങിയവരും ബിജെപിയുടെ ഫോട്ടോ ദുരുപയോഗത്തിനെതിരെ രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News