പത്താന്‍കോട്ട് ഭീകരാക്രമണം; തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ പാകിസ്ഥാന്‍ സന്ദര്‍ശിക്കും; പാക് അന്വേഷണസംഘം ശനിയാഴ്ച മടങ്ങും

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിനായി ഇന്ത്യന്‍ അന്വേഷണസംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കും. അന്വേഷണത്തിന് സഹായകരമാകുന്ന തെളിവുകള്‍ കണ്ടെത്തുക എന്നതാണ് എന്‍ഐഎയുടെ ലക്ഷ്യമെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ അറിയിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന്റെയും ഇതിന്റെ നേതാവ് മസൂദ് അസ്ഹറിനെതിരേയും ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് എന്‍ഐഎ ഉദ്ദേശിക്കുന്നത്.

തീരുമാനം പാക് അധികൃതര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തീയതികള്‍ ഇതിനായി തീരുമാനിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘം കഴിഞ്ഞദിവസം വിവരശേഖരണം പൂര്‍ത്തിയാക്കിയിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡിഎന്‍എ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകളുമായി പാക് സംഘം ശനിയാഴ്ച മടങ്ങും.

മാര്‍ച്ച് 27നാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ഇതുവരെയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ പാക് സംഘത്തെ എന്‍ഐഎ ധരിപ്പിച്ചു. പഞ്ചാബ് പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിംഗ്, സുഹൃത്ത് രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ 16 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

ഈ വര്‍ഷം ആദ്യം നടന്ന ആക്രമണത്തില്‍ ആറു ഭീകരരെയും ഇന്ത്യ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News