12 വയസുകാരനെയും കന്നുകാലി കച്ചവടക്കാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം; പ്രതികളുടെ കുറ്റസമ്മതമൊഴി ഞെട്ടിപ്പിക്കുന്നത്

ദില്ലി: ഝാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരനെയും സഹായിയായ 12 വയസുകാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരമെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. ബലൂമത്തിലെ ഇറച്ചിക്കാര്‍ക്ക് ഉരുക്കളെ വിതരണം ചെയ്യുന്നവരായതിനാല്‍ വെറുതെ വിടരുതെന്ന് ഗോ സംരക്ഷണ സമിതി നിര്‍ദേശിച്ചിരുന്നു. ഇരുവരെയും ക്രൂരമായി മര്‍ദിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. പശുവിനെ സംരക്ഷിക്കുക എന്ന പേരില്‍ നടത്തിയ കൊലപാതകമാണെന്ന് പ്രതികള്‍ തുറന്നുസമ്മതിച്ചു.

കേസില്‍ അഞ്ചു പ്രതികളെ പൊലീസ് സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പിടികൂടിയിരുന്നു. പ്രതികളായ മനോജ്കുമാര്‍ സാഹു, മിഥിലേഷ് പ്രസാദ് സാഹു, പ്രമോദ്കുമാര്‍ സാഹു, മനോജ് സാഹു, അവ്‌ദേശ് സാഹു എന്നിവര്‍ നല്‍കിയ കുറ്റസമ്മതമൊഴിയില്‍ ബജ്‌റംഗ്ദള്‍ നേതാവ് അരുണ്‍ സാഹുവാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പറയുന്നു. അടുത്തദിവസം തന്നെ അരുണ്‍ സാഹു, സഹദേവ് സോണി, വിശാല്‍ തിവാരി എന്നിവര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

മാര്‍ച്ച് 18നായിരുന്നു സംഭവം. മജ്‌ലൂം അന്‍സാരി, സഹായിയായ സ്‌കൂള്‍ വിദ്യാര്‍ഥി ഇംതിയാസ് ഖാന്‍ എന്നിവരെയാണ് എട്ടു പേരടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News