മദ്യപിച്ച് വാഹനം ഓടിക്കരുതെന്നു പറയുന്നത് എന്തുകൊണ്ട്?

മദ്യപിച്ച് വാഹനം ഓടിക്കരുതെന്നു എല്ലാവർക്കും അറിയാം. ഒരൽപം മാത്രം മദ്യപിച്ചിട്ടുള്ളു എങ്കിൽ അത് അത്ര വലിയ പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും ആരും മദ്യപിച്ചാൽ പിന്നെ വാഹനം എടുക്കാറില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരവുമാണ്. എന്നാൽ, ഒരുതുള്ളി മാത്രം മദ്യപിച്ചവർ പോലും വാഹനം എടുക്കാത്തതിനു പിന്നിൽ വലിയ റിസ്‌ക് എടുക്കേണ്ട എന്നുള്ള തീരുമാനം ആണ്. എന്നാൽ, എന്തുകൊണ്ട് മദ്യപിച്ച് വാഹനം ഓടിക്കരുതെന്നു പറയുന്നതു എന്തുകൊണ്ടാണ്.?

ആൽക്കഹോൾ എന്നത് ഒരു ഡിപ്രസന്റ് ആണ്. ഇത് ശരീരത്തിലെ കോശങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തും. ശരീരത്തിലെ എല്ലാ നാഡീവ്യവസ്ഥയെയും ഇത് തളർത്തുകയും ചെയ്യും. പ്രധാനമായും ഒരുകാര്യത്തിൽ തീരുമാനം എടുക്കാൻ ശേഷിയുള്ള ന്യൂട്രോണുകളെയാണ് മദ്യം തളർത്തുക. അതുകൊണ്ടു തന്നെ ഒരു കാര്യം കാണുമ്പോൾ പെട്ടെന്നു തീരുമാനം എടുക്കാൻ നമുക്കു സാധിക്കാതെ വരുന്നു.

കുറേ മുൻപ് ഒരു പഠനം നടത്തിയിരുന്നു. കുറച്ചു ബസ് ഡ്രൈവർമാർക്ക് വ്യത്യസ്ത അളവിൽ വിസ്‌കി കൊടുത്ത് തിരക്കില്ലാത്ത റോഡിൽ ബസ് ഓടിക്കാൻ പറഞ്ഞു. രണ്ട് വെള്ള പോസ്റ്റുകൾക്ക് ഇടയിലുള്ള ദൂരമാണ് ബസ് ഓടിക്കാൻ പറഞ്ഞത്. പോസ്റ്റുകൾ തമ്മിൽ അകലം കുറഞ്ഞുവരുന്ന രീതിയിലായിരുന്നു. ഈ പോസ്റ്റുകൾക്കിടയിൽ എത്രത്തോളം നന്നായി ഡ്രൈവ് ചെയ്യാൻ പറ്റും എന്നാണ് നോക്കിയത്. എന്നാൽ, സ്വബോധത്തിലുള്ളവർ വഴി ഇടുങ്ങിയതോടെ വണ്ടി നിർത്തി. മദ്യപിച്ചിരുന്നവർ വാഹനം എങ്ങനെയെങ്കിലും ഓടിക്കാനും ശ്രമിച്ചു. അതായത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർ റിസ്‌ക് എടുത്താകും വാഹനം ഓടിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News