രാവിലെ എഴുന്നേറ്റു വരുമ്പോൾ തന്നെ ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? മാറ്റാൻ തയ്യാറായിക്കോളൂ

പലർക്കും അങ്ങനൊരു ഡെയ്‌ലി റൊട്ടീൻ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ, പലർക്കും രാവിലെ എഴുന്നേറ്റു വരുമ്പോൾ തന്നെ ചെയ്യുന്ന പല ശീലങ്ങളും ഉണ്ടാകും. ചിലർക്ക് ചായ കുടിക്കുക. ചിലർക്ക് പത്രം വായിക്കുക അങ്ങനെ പലതും. ചിലർക്ക് പോപ് സംഗീതം കേട്ട് ഡാൻസ് ചെയ്യാനായിരിക്കും താൽപര്യം. എന്നാൽ, ഇവിടെ പറയാൻ പോകുന്നത് ഇതൊന്നുമല്ല. നിങ്ങൾ ചെയ്യുന്ന ചില മണ്ടത്തരങ്ങളുണ്ട്. രാവിലെ ചെയ്യുന്ന അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തെല്ലാം ആണെന്നല്ലേ?

അലാറത്തിന്റെ സ്‌നൂസ് ബട്ടൺ അമർത്തുക

ചിലപ്പോൾ.., അല്ല, എല്ലായ്‌പ്പോഴും. ഇത് എല്ലാവർക്കും ഉള്ള സ്വഭാവമാണ്. രാവിലെ അലാറം വയ്ക്കുന്നു എഴുന്നേൽക്കാൻ. എന്നാൽ, അലാറം അടിക്കുന്നതു കേൾക്കുന്നതിലും വലിയ ദേഷ്യം മറ്റൊന്നുമില്ല. ഉടനടി സ്‌നൂസ് ബട്ടൺ അടിച്ചോളും. പക്ഷേ ഇതൊരു നല്ല കാര്യമല്ലെന്നാണ് ഉറക്കവുമായിബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. കാരണം മറ്റൊന്നുമല്ല സ്‌നൂസ് ബട്ടൺ അടിച്ച് വീണ്ടും ഉറക്കത്തിലേക്ക് വീണു പോയാൽ പിന്നെ എഴുന്നേൽക്കാൻ വൈകും. കാര്യങ്ങൾ എല്ലാം താളംതെറ്റും.

വീണ്ടും ചുരുണ്ടു കൂടുക

ശരി. നിങ്ങൾ സ്‌നൂസ് ബട്ടൺ അമർത്തിയില്ല. ഇപ്പോൾ ഉണർന്നു കിടക്കുന്നു. അപ്പോൾ ചെയ്യേണ്ടത് വീണ്ടും ഒന്നുകൂടി ചുരുണ്ടു കൂടുകയല്ല. മാനസികവിദഗ്ധർ പറയുന്നതു പ്രകാരം ഒന്നു നന്നായി നീണ്ടുനിവർന്ന് കൈകാലുകൾ ഒക്കെ വലിച്ചുനീട്ടുന്നത് സ്വന്തം ആത്മവിശ്വാസം വർധിപ്പിക്കും എന്നാണ്. അല്ലാതെ എഴുന്നേൽക്കുന്നവർ വല്ലാതെ ക്ഷീണിതരായും സമ്മർദം അനുഭവിക്കുന്നവരായും കാണപ്പെടുന്നു.

ഇ-മെയിൽ പരിശോധിക്കുക

ഫോൺ തലയ്ക്കുഭാഗത്തു വച്ച് കിടന്നുറങ്ങുക. എന്നിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മെയിൽ ഇൻബോക്‌സ് ചെക്ക് ചെയ്യുക. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണിത്. കാരണം, അപ്പോൾ എന്തെങ്കിലും വിഷമം ഉണ്ടായാൽ പിന്നെ ആ ദിവസം മുഴുവൻ അത് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. മെയിലിൽ ഉണ്ടാകാൻ ഇടയുള്ള റിക്വസ്റ്റുകളും അപ്രതീക്ഷിത സർപ്രൈസുകളും റിമൈൻഡറുകളും പ്രശ്‌നങ്ങളും ചില്ലറ പൊല്ലാപ്പൊന്നുമല്ല വരുത്തിവയ്ക്കുക.

ബെഡ് അലങ്കോലമാക്കിയിട്ടു പോകുക

എന്തിനാണ് ബെഡ് നേരെയാക്കുന്നതെന്ന് ചിന്തിക്കുന്നുണ്ടോ? അതും വൈകിട്ട് വന്നിട്ട് അതേ ബെഡിൽ തന്നെ കിടക്കാനല്ലേ എന്നൊക്കെ. എന്നാൽ, അങ്ങനല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ബെഡ് വീണ്ടും കുടഞ്ഞ് നേരെയാക്കി ഷീറ്റൊക്കെ നന്നായി വിരിച്ചാൽ അത് അന്നത്തെ ബാക്കിയുള്ള ദിവസത്തെയും മാറ്റിമറിക്കും എന്നാണ് പറയപ്പെടുന്നത്.

കാപ്പി കുടിക്കുക

ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കാതെ ദിവസം ആരംഭിച്ചാൽ ഒന്നും ശരിയാവില്ല എന്നു കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, സ്‌ട്രെസ് ഹോർമോൺ ആയ കോർടിസോൾ പ്രകൃത്യാ തന്നെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഊർജം ഉത്പാദിപ്പിക്കുന്ന സമയം രാവിലെ 8 മണിക്കും 9 മണിക്കും ഇടയ്ക്കാണ്. അതുകൊണ്ട് കാപ്പി കുടിക്കാനുള്ള ഉത്തമ സമയം രാവിലെ 9.30 നു ശേഷമാണ്.

ഇരുട്ടിൽ നിന്ന് റെഡിയാകുക

ലൈറ്റുകൾ ഓഫ് ചെയ്തിട്ട് നിഴലിന്റെ അകമ്പടിയോടെ ഒരു ദിവസത്തിന്റെ ആരംഭമായി റെഡിയാകുക. അത് ഒരിക്കലും നല്ലതല്ല. വെളിച്ചവുമായും ഇരുട്ടുമായും വല്ലാതെ സെൻസിറ്റീവ് ആണ് നിങ്ങളുടെ ആന്തരിക ശരീരം. അതുകൊണ്ട് ഇരുട്ടിൽ നിന്ന് ഡ്രസ് മാറുക, റെഡി ആകുക എന്നു പറയുന്നത് ഇപ്പോഴും രാത്രിയാണ് എന്നു ഉപബോധ മനസ്സു ചിന്തിക്കാൻ കാരണമാകും. അത് കൂടുതൽ ക്ഷീണിതനായി തോന്നാൻ ഇടയാക്കും.

ചെവിക്ക് വിശ്രമം കൊടുക്കാത്ത പരിപാടി

സംഗീതം കേൾക്കുക. സുഹൃത്തുക്കളെ വിളിക്കുക, വെള്ളം കുടിക്കുക. ഇങ്ങനെ ചില റൊട്ടീൻ ആർക്കായാലും ഉണ്ടാകും. അത് നല്ലതൊക്കെ തന്നെയാണ്. എന്നാൽ, നല്ലത് എന്താണെന്നാൽ, അവയെ പരസ്പരം നിസഹകാരികളാക്കുക എന്നതാണ്. അതായത്, എഴുന്നേൽക്കുക, വെള്ളം കുടിക്കുക, സംഗീതം ആസ്വദിക്കുക, ഡ്രസ് ചെയ്യുക, പോകുന്ന വഴി സുഹൃത്തുക്കളെ വിളിക്കുക. അങ്ങനെ ആക്കാം. കാരണം, നമ്മുടെ വിൽപവർ പരിമിതമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് രാവിലെ എന്തെല്ലാം ചെയ്യണമെന്ന് തീരുമാനിക്കാൻ നിന്ന് അതു വെറുതെ കളഞ്ഞു കുളിക്കരുതെന്നാണ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News