സൗബിൻ ഷാഹിർ ഇനി സംവിധായകന്റെ മേലങ്കിയണിയും; പ്രേമത്തിലൂടെ ചിരിപ്പിച്ച് ‘പറവ’യിലൂടെ സംവിധായകനായി പറക്കാനൊരുങ്ങി സൗബിൻ

സഹസംവിധായകൻ, നടൻ…, ഇനി? മറ്റെന്ത്., തിരക്കഥാകൃത്തും സംവിധായകനും. അതെ, ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ സൗബിൻ ഷാഹിർ ഇനി സംവിധായകന്റെ മേലങ്കിയണിയും. ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് സൗബിൻ സംവിധായകനാകാൻ ഒരുങ്ങുന്നത്. അരങ്ങേറ്റ ചിത്രത്തിന്റെ കഥയും സൗബിന്റേത് തന്നെയാണ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൻവർ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറിൽ ഷൈജു ഉണ്ണിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രമാവും ‘പറവ’.

പുതുമുഖങ്ങളെ അണിനിരത്തിയാണ് സൗബിൻ തന്റെ കന്നി ചിത്രം അണിയിച്ചൊരുക്കുന്നത്. സൗബിനൊപ്പം മുനീർ അലി, നിസാം ബഷീർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റിൽ സ്വയാമ്പ് പോൾ ആണ് ഛായാഗ്രഹണം. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കും. പ്രെഡക്ഷൻ കൺട്രോളർ അലക്‌സ് ഇ കുര്യൻ. അമൽ നീരദിന്റെയും അൻവർ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം. പി.ആർ.ഒ എ എസ് ദിനേശ്.

ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിൻ വെള്ളം, വിപിൻ ദാസിന്റെ മുദ്ദുഗൗ, അനീഷ് ഉപാസനയുടെ കിന്റർ ജോയ് എന്നിവയാണ് നടൻ എന്ന നിലയിൽ സൗബിന്റെ പൂർത്തിയായി പുറത്തുവരാനുള്ള ചിത്രങ്ങൾ. അമൽ നീരദിന്റെ ദുൽഖർ ചിത്രത്തിലും സൗബിന് വേഷമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here