കാൻസർ ബാധിക്കാതിരിക്കണമെങ്കിൽ കല്യാണം കഴിച്ചോളൂ; വിവാഹിതരായ പുരുഷൻമാർ കാൻസറിനെ കൂടുതലായി അതിജീവിക്കുമെന്നു പഠനം

വിവാഹിതരായ പുരുഷൻമാർ അവിവാഹിതരേക്കാൾ കൂടുതലായി കാൻസറിനെ അതിജീവിക്കുമെന്ന് പഠനം. കാൻസർ എന്ന ഒരു ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 മുതൽ 2009 വരെയുള്ള കാലയളവിൽ 8 ലക്ഷത്തോളം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വരുമാനം, സ്റ്റാറ്റസ് തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് വേർതിരിച്ചിരുന്നു. ഇതുപ്രകാരം അവിവാഹിതരായ കാൻസർ രോഗികൾ വിവാഹിതരേക്കാൾ കൂടുതലായി മരണപ്പെടുന്നതായി പഠനത്തിൽ കണ്ടെത്തി. സ്ത്രീകളിലും പുരുഷൻമാരിലും കാൻസറിനെ അതിജീവിക്കുന്നതിൽ വിവാഹം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാലും ഇക്കാര്യത്തിൽ പുരുഷൻമാരാണ് മുന്നിലെന്നും ഗവേഷകർ കണ്ടെത്തി.

കണക്കുകൾ പ്രകാരം കാൻസർ ബാധിച്ച് മരിക്കുന്ന അവിവാഹിതരായ പുരുഷൻമാരുടെ എണ്ണം വിവാഹിതരേക്കാൾ 27 ശതമാനം കൂടുതലാണെന്നു കണ്ടെത്തി. എന്നാൽ, ഇത്തരത്തിൽ മരിക്കുന്ന അവിവാഹിതരായ സ്ത്രീകളുടെ എണ്ണം വിവാഹിതരെ അപേക്ഷിച്ച് 19 ശതമാനം മാത്രമാണ് കൂടുതലെന്നും പഠനത്തിൽ വ്യക്തമായി. അതെങ്ങനെ വിവാഹിതർ ഇതിൽ നിന്ന് രക്ഷപ്പെടുന്നു എന്നോർത്ത് അത്ഭുതം കൂറുന്നുണ്ടോ?

വർണപരമായും വംശപരമായും ഇക്കാര്യത്തിൽ വ്യത്യാസം നിലനിൽക്കുന്നുണ്ട്. വെളുത്തവർഗക്കാരായ പുരുഷനും സ്ത്രീക്കുമാണ് ഈ ഗുണം കൂടുതൽ ലഭിക്കുക. എന്നാൽ, ഇതിലും വ്യത്യാസം ഉണ്ട്. അതേസമയം, ഏഷ്യൻ-സ്പാനിഷ് ആളുകൾ കുറവാണ്. എന്നാൽ, അമേരിക്കയിൽ ജനിച്ച ഏഷ്യൻ-സ്പാനിഷ് ആളുകൾ കുറച്ചധികം ഇക്കാര്യത്തിൽ ഗുണം പറ്റുന്നവരാണ്. പഠനം മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്. അവിവാഹിതരായ രോഗികൾ കാൻസർ അതിജീവിക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News