മാരുതി ബലേനോ ഓട്ടോമാറ്റിക്ക് നിരത്തിലെത്തി; വില 7.47 ലക്ഷം

മാരുതിയുടെ പുതിയ കാറായ ബലേനോയുടെ ഓട്ടോമാറ്റിക് പതിപ്പ് നിരത്തിലെത്തി. ബലേനോ സെറ്റ ഓട്ടോമാറ്റിക് എന്നു പേരിട്ടിരിക്കുന്ന മോഡലിന് 7.47 ലക്ഷമായിരിക്കും വില. ഓട്ടോമാറ്റിക് കണ്ടിന്യൂവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ സംവിധാനവുമായാണ് കാര്‍ എത്തിയിരിക്കുന്നത്.

16 ഇഞ്ച് അല്ലോയ് വീല്‍, മുന്നില്‍ ഫോഗ് ലാമ്പുകള്‍, ഓട്ടോ ഹെഡ് ലൈമ്പുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റ്, കീലെസ് എന്‍ട്രി വിത്ത് പുഷ്ബട്ടന്‍ സ്റ്റാര്‍ട്ട്, ഗ്ലോവ് ബോക്‌സിന് ഇല്ലുമിനേഷന്‍, ലെതല്‍ ചുറ്റിയ സ്റ്റിയറിംഗ് വീല്‍, കളര്‍ ടിഎഫ്ടി സ്‌ക്രീനോടു കൂടിയ എംഐഡി എന്നിവയും ബലേനോയുടെ പ്രത്യേകതകളാണ്. ഹോണ്ട ജാസ്, ഫോര്‍ഡ് ഫിഗോ, ഫോക്‌സ് വാഗണ്‍ പോളോ എന്നിവയോടാണ് ബലേനോ നിരത്തില്‍ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News