സൽമാനെ ലങ്കോട്ടിയുടുപ്പിച്ചതു ഫോട്ടോഷോപ്പോ? സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ട്വിറ്ററാറ്റികളുടെ പൊങ്കാല

സൽമാൻ ഖാന്റെ പുതിയ ചിത്രമായ സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ സൽമാനെ ലങ്കോട്ടിയുടുപ്പിച്ചതിനു പിന്നിൽ ഫോട്ടോഷോപ്പ് ആണെന്നു ആക്ഷേപം. ട്വിറ്ററിൽ സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഫോട്ടോഷോപ്പ് ആണെന്നു പറഞ്ഞ് പരിഹാസങ്ങളുടെ പെരുമഴയാണ്. ഫോട്ടോഷോപ്പ് ചെയ്യുമ്പോൾ കുറച്ചൊക്കെ നല്ലരീതിയിൽ ചെയ്തുകൂടെ എന്നൊക്കെയാണ് പരിഹാസങ്ങൾ. താൻ ഇതിനേക്കാൾ നന്നായി ഫോട്ടോഷോപ്പ് ചെയ്യുമല്ലോ എന്നു പരിഹസിക്കുന്നവരും കുറവല്ല.

സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഹരിയാനയിലെ നാട്ടിൻപുറ ഗോദയിൽ ലങ്കോട്ടി ധരിച്ച് മത്സരത്തിന് തയ്യാറെടുക്കുന്ന സൽമാന്റെ ചിത്രമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. എന്നാൽ ഇത് ഫോട്ടോഷോപ്പിന്റെ സഹായത്തോടെ കൃത്രിമമായി നിർമ്മിച്ചെടുത്തതാണെന്നാണ് ആരോപണം.

പോസ്റ്ററിൽ സൽമാന്റെ മുഖവും ശരീരവും തമ്മിലുള്ള അനുപാതം കൃത്യമല്ലെന്നാണ് ചിലർ പറയുന്നത്. സുൽത്താന്റെ ഫസ്റ്റ്‌ലുക്ക് കണ്ടതിന് ശേഷം അഡോബ് ഫോട്ടോഷോപ്പ് ഉപേക്ഷിക്കാൻ പോവുകയാണെന്നും ചിലർ പരിഹസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News