മിക്ക രക്ഷിതാക്കൾക്കും കൂടുതൽ ഇഷ്ടം ആദ്യത്തെ കുട്ടികളോടാണ്; കാരണം എന്ത്?

രക്ഷിതാക്കളിൽ മിക്ക പേർക്കും അവരുടെ കുട്ടികളിൽ കൂടുതൽ ഇഷ്ടമുള്ള ഒരാളുണ്ടാകും. അത് മിക്കവാറും അവരുടെ ആദ്യത്തെ കുട്ടിയായിരിക്കും. പുതിയ പഠനങ്ങളാണ് ഇക്കാര്യം തെളിയിക്കുന്നത്. അത് എന്തായിരിക്കാം അതിനു കാരണം. കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത 768 രക്ഷിതാക്കളിൽ 70 ശതമാനം അമ്മമാരും 74 ശതമാനം അച്ഛൻമാരും തങ്ങൾക്ക് കൂടുതൽ ഇഷ്ടമുള്ള ഒരു കുട്ടിയുണ്ടെന്നു സമ്മതിച്ചു.

384 കുടുംബങ്ങളിലാണ് പഠനം നടത്തിയത്. ഇതിൽ ഓരോ കുടുംബത്തിലും രണ്ടു രക്ഷിതാക്കളും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. കുട്ടികൾ നാലുവയസ്സുള്ളവരായിരുന്നു. എന്നാൽ, രക്ഷിതാക്കൾ തങ്ങൾക്ക് ഏതു കുട്ടിയോടാണ് കൂടുതൽ ഇഷ്ടം എന്നു വ്യക്തമായി പറയാൻ തയ്യാറായില്ല. എന്നാൽ, പഠനത്തിൽ നിന്നു വ്യക്തമായത് മൂത്തകുട്ടിയോടാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു. രക്ഷിതാക്കൾ കുട്ടികളെ നോക്കുന്നതിലും അവരോട് ഇടപെടുന്നതിലും വ്യത്യസ്തത പുലർത്തുന്നുണ്ടോ എന്നാണ് കുട്ടികളോടു ചോദിച്ചത്. ഇത് അവരെ ബാധിക്കുന്നുണ്ടോ എന്നും ഗവേഷകർ അന്വേഷിച്ചു.

ഇളയ കുട്ടികളാണ് ഇക്കാര്യത്തിൽ കൂടുതലായും രക്ഷിതാക്കളിൽ നിന്നുള്ള സ്‌നേഹം കുറച്ചുകിട്ടുന്നതു മൂലം സ്വയം ആത്മവിശ്വാസം നഷ്ടപ്പെടുന്നവരായി കണ്ടത്. ആദ്യം ജനിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ടെന്നും ഇളയ കുട്ടികളുടെ മറുപടിയിൽ നിന്നു വ്യക്തമായി. പഠനത്തിനു നേതൃത്വം നൽകിയ കാതറീൻ കോംഗർ പറഞ്ഞത് പഠനത്തിന്റെ ഫലം കണ്ട് താൻ ഞെട്ടിയെന്നാണ്. കാരണം, അവരും കരുതിയിരുന്നത് മൂത്ത കുട്ടികൾക്ക് പരിഗണന കുറയുമെന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News