എന്താണ് വികസനം? എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം

B-Unnirshnan-Short-Film

എന്താണ് വികസനം? വികസനം എന്നാൽ നാടമുറിക്കലോ കല്ലിടലോ അല്ല. അത്, കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന കർമ്മപദ്ധതിയാണ്. വികസനം; മിഥ്യയും യാഥാർത്ഥവും എന്ന ബി ഉണ്ണികൃഷ്ണന്റെ ഹ്രസ്വചിത്രം വികസനത്തിലെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുകയാണ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഉണ്ണികൃഷ്ണൻ ഒന്നര മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയത്. കൊച്ചി മെട്രോയുടെ പശ്ചാതലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

വികസനമെന്നത് നാടമുറിക്കലോ, കല്ലിടലോ അല്ല. സുസ്ഥിര, സമയബന്ധിത വികസനത്തിന് ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കൂ എന്ന് ഓർമ്മിപ്പിച്ചാണ് വീഡിയോ അവസാനിക്കുന്നത്. വി.കെ ബൈജു, മേഘ എന്നിവരാണ് ചെറുചിത്രത്തിലെ താരങ്ങൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്, ടിങ്കു. എഡിറ്റിംഗ് ഷമീർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News