ഒരു ഗ്ലാസ് കുടിച്ചാല്‍ 100 മാര്‍ക്ക്; ഒരു സിപ്പ് മാത്രമെടുത്താല്‍ 60 മാര്‍ക്ക്; വിദ്യാര്‍ത്ഥികളുടെ മദ്യപാനശേഷി പരിശോധിച്ച അധ്യാപകനെ പിരിച്ചുവിട്ടു

ബീജിംഗ്: ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ മദ്യപാനശേഷി പരിശോധിച്ച അധ്യാപകന്റെ ജോലി പോയി. ചൈനയിലെ ഗിഷൗ പ്രവിശ്യയിലെ അന്‍ഷുന്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റിയുട്ടിലാണ് സംഭവം. ചൈനീസ് മെഡിസിന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് കോഴ്‌സില്‍ അധ്യാപകനായ ജൂ മിംഗാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.

ഒരു ഗ്ലാസ് മദ്യം കുടിച്ചു തീര്‍ക്കുന്നവര്‍ക്ക് നൂറു മാര്‍ക്ക് കിട്ടുമെന്നായിരുന്നു അധ്യാപകന്റെ വാഗ്ദാനം. പകുതി മദ്യം കുടിക്കുന്നവര്‍ക്ക് 90 മാര്‍ക്കും ഒരു സിപ്പ് മാത്രം എടുക്കാന്‍ കപ്പാസിറ്റിയുള്ളവര്‍ക്ക് 60 മാര്‍ക്കും ലഭിക്കും. ഒരു സിപ്പ് പോലും മദ്യം കുടിക്കാത്തവര്‍ പരീക്ഷയില്‍ പരാജയപ്പെടും. എന്നാല്‍ പരീക്ഷയ്ക്ക് ശേഷം മദ്യപിച്ച് കിറങ്ങിയ നിലയില്‍ നിരവധി വിദ്യാര്‍ത്ഥികളെയാണ് ക്യാമ്പസില്‍ കണ്ടത്.

സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News