ക്വിഡ് പാരയായി; ചെറുകാർ വിപണിയിൽ മാറ്റത്തിനൊരുങ്ങി മാരുതിയും ഹുണ്ടായിയും; വില കുറഞ്ഞ കാറുകൾ ഇറക്കാൻ പദ്ധതി

മുംബൈ: റെനോ ഇന്ത്യൻ നിരത്തുകൾക്കു നൽകിയ കുഞ്ഞൻ കാർ ക്വിഡ് തരംഗമായപ്പോൾ നെഞ്ചിടിച്ച് മാരുതിയും ഹുണ്ടായിയും. ചെറുകാർ വിപണിയിൽ കുത്തക കൈവശം വച്ചിരുന്ന ഇരു കമ്പനികളും നിരത്തിലെ അധിപത്യം നഷ്ടപ്പെടാതിരിക്കാൻ പതിനെട്ടടവും പയറ്റുന്നതായാണു റിപ്പോർട്ടുകൾ. കുറഞ്ഞവിലയിലെത്തിയ ക്വിഡിനെ വാഹനപ്രേമികൾ സ്വീകരിച്ച നിലയ്ക്കു മത്സരിക്കാൻ കഴിയുന്ന പുതിയ കാറുകൾ ഇറക്കാൻ മാരുതിയുടെയും ഹുണ്ടായിയുടെയും തീരുമാനം.

എസ് യു വിയുടെ ലുക്കിൽ പുറത്തെത്തിയ ക്വിഡിനോടു മത്സരിക്കാൻ ഓൾട്ടോയുടെ പുതിയ രൂപം പുറത്തിറക്കാനാണ് മാരുതിയുടെ പദ്ധതി. 2018ൽ ഈ കാർ നിരത്തിലെത്തും. ഓൾട്ടോയുടെ ക്രോസ് ഓവർ അവതാരമായിരിക്കും ഇത്. എഎച്ച് എന്നു വിളിപ്പേരിട്ടിരിക്കുന്ന കാറാണ് ഹുണ്ടായുടെ പദ്ധതി. ഇതും 2018 പകുതിയോടെ നിരത്തിലെത്തും.

ക്വിഡിനു പുറമേ എസ് യു വിയുടെ ലുക്കിൽ എത്തിയ മഹീന്ദ്രയുടെ കെയുവി 100 ഉം ഇരു കാർനിർമാതാക്കൾക്കും കനത്ത വെല്ലുവിളിയാണ്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ക്വിഡ് വിറ്റതായാണു കണക്ക്. കെയുവിക്കാകട്ടെ നവംബറിൽ നിരത്തിലിറങ്ങിയ ശേഷം 37000 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ട്.
2.6 ലക്ഷം രൂപയാണു ക്വിഡിന് വില. കെയുവിക്ക് നാലരലക്ഷവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News