രജനികാന്തിന്റെ ആരാധകര്‍ ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ; സോഷ്യല്‍ മീഡിയയില്‍ പോരടിച്ച് ഇരുകൂട്ടരും – Kairalinewsonline.com
ArtCafe

രജനികാന്തിന്റെ ആരാധകര്‍ ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ; സോഷ്യല്‍ മീഡിയയില്‍ പോരടിച്ച് ഇരുകൂട്ടരും

രജനീകാന്ത് സ്വയം കളിയാക്കുന്ന ഒരു വീഡിയോയും ആര്‍ജിവി ഷെയര്‍ ചെയ്തിട്ടുണ്ട്

രജനീകാന്ത് ആരാധകരെ ചവറുകളെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രജനിയുടെ ആരാധകരുടെ വിമര്‍ശനമാണ് രാംഗോപാല്‍ വര്‍മ്മയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം രജനീകാന്തിനൊപ്പം നില്‍ക്കുന്ന ചിത്രം എമി ജാക്‌സണ്‍ ട്വീറ്റ് ചെയ്തു. ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. പോസ്റ്റിനോട് അനുബന്ധിച്ച് രാം ഗോപാല്‍ വര്‍മ്മ നടത്തിയ ചില പരാമര്‍ശങ്ങള്‍ രജനിയുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് രജനി ആരാധകരും ആര്‍ജിവിയും തമ്മില്‍ വാക്‌പോര് തുടങ്ങിയത്.

ചില രജനി ആരാധകര്‍ കടുത്ത ഭാഷയിലാണ് രാംഗോപാല്‍ വര്‍മ്മയെ വിമര്‍ശിച്ചത്. വിമര്‍ശനത്തിനൊപ്പം അസഭ്യ വര്‍ഷവും ആരാധകരില്‍ ചിലര്‍ ചൊരിഞ്ഞു. ഇത് ആര്‍ജിവിയെ ചൊടിപ്പിച്ചു. ഇതിന് മറുപടിയായിട്ടാണ് രജനീകാന്തിനെ താന്‍ പ്രശംസിക്കുകയായിരുന്നു എന്ന് ചവറുകളായ ഫാന്‍സിന് മനസ്സിലായില്ലെന്ന് രാംഗോപാല്‍ വര്‍മ്മ തുറന്നടിച്ചത്. രജനീകാന്ത് സ്വയം കളിയാക്കുന്ന ഒരു വീഡിയോയും ആര്‍ജിവി ഷെയര്‍ ചെയ്തിട്ടുണ്ട്.

താരപദവിക്ക് ലുക്ക്‌സ് നിര്‍ണായകമല്ലെന്ന് തെളിയിച്ച വലിയ താരം. സിക്‌സ് പാക്കില്ലാത്ത, ഉയരമില്ലാത്ത രണ്ട് ഡാന്‍സ് സ്റ്റെപ്പുകള്‍ മാത്രം അറിയാവുന്ന മനുഷ്യന്‍. ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍സ്റ്റാറാകാന്‍ സാധിക്കില്ല. ഇദ്ദേഹം ഇതിനായി എന്താണ് ദൈവത്തിന് നല്‍കിയത്. പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് നിശ്ചയിക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രജനീസാര്‍, രജനീ പ്രതിഭാസം എന്താണെന്ന് വിശദീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മന:ശാസ്ത്രജ്ഞര്‍ക്ക് പോലും സാധിക്കില്ല, തുടങ്ങിയ പരാമര്‍ശങ്ങളാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ നടത്തിയത്.

 

Leave a Reply

Your email address will not be published.

To Top