ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനോട് ‘പാകിസ്ഥാനിലേക്ക് പോടാ’ എന്നാക്രോശിച്ച് ബിജെപി പ്രവര്‍ത്തകര്‍; നാടകീയ സംഭവങ്ങള്‍ കോലീബി സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി എ മുഹമ്മദ് റിയാസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രോശം. കോഴിക്കോട് ബീച്ചില്‍ ഇന്ന് രാവിലെ നടത്തിയ ‘കേരള കുരുക്ഷേത്ര’ പരിപാടിക്കിടെയാണ് സംഭവം.

കോലീബി സഖ്യത്തെക്കുറിച്ച് തെളിവ് സഹിതം ചോദിച്ചപ്പോള്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ ചാടിയെഴുന്നേറ്റ് ‘പാകിസ്ഥാനിലേക്ക് പോടാ എന്നാക്രോശിക്കുകയായിരുന്നെന്ന് മുഹമ്മദ് റിയാസ് പറയുന്നു. പത്തോളം വരുന്ന ബിജെപി പ്രവര്‍ത്തരാണ് പരിപാടി അലങ്കോലപ്പെടുത്തി കൊണ്ട് രംഗത്തെത്തിയത്.

ഇതാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോകാമെന്നും റിയാസ് ബിജെപി പ്രവര്‍ത്തകരോട് മറുപടിയായി പറഞ്ഞു. ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്ലീം ആയതിന്റെ പേരില്‍ ഒരാളോട് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് പറയുന്ന രീതി ചര്‍ച്ചയില്‍ അനുവദിക്കില്ലെന്ന് അവതാരകന്‍ നിഷാദും വ്യക്തമാക്കി.

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ റിയാസിനും നിഷാദിനും നേരെ തിരിയുകയായിരുന്നു. ഇനി പരിപാടി തുടരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രാദേശിക ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ കയ്യേറ്റം ചെയ്യാനായി ശ്രമിച്ചത്. തുടര്‍ന്ന് ഇത് കയ്യേറ്റത്തിലേക്കും ഉന്തും തള്ളിലേക്കും നീങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News