തലവേദന ഇനി ‘തലവേദന’യാവില്ല; മരുന്നില്ലാതെ തലവേദനയെ തുരത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

തലവേദനയ്ക്ക് കാരണങ്ങള്‍ പലതാണ്. തലവേദന വരാന്‍ അധിക സമയം വേണ്ട. ഏത് പ്രായക്കാര്‍ക്കും വരാം. തലവേദന വന്നാല്‍ നമ്മള്‍ സ്വീകരിക്കുന്ന ചില എളുപ്പവഴികളുണ്ട്. ബാം ഉപയോഗിക്കുക, വേദനസംഹാരികള്‍ കഴിക്കുക തുടങ്ങിയവ. ഇങ്ങനെ തലവേദന അകറ്റാനാണ് നമ്മള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ ഇനി ഇത്തരം എളുപ്പവഴികളുടെയൊന്നും ആവശ്യമില്ല.

തലവേദനയുടെ കാരണം തിരിച്ചറിയുകതയാണ് ആദ്യ വഴി. സ്ട്രസ്, വിശ്രമമില്ലായ്മ, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ഭക്ഷണക്രമത്തിലെ താളം തെറ്റല്‍, കാലാവസ്ഥ തുടങ്ങിയവയെല്ലാം തലവേദനയുടെ പ്രധാന കാരണങ്ങളാണ്. തലവേദനയുണ്ടാകുമ്പോള്‍ മരുന്നുകളോ ബാമോ ഒന്നുമില്ലാതെ തന്നെ തലവേദനയെ തുരത്താം. അതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെ നമുക്ക് തലവേദനയെ അകറ്റാനാവും. ദീര്‍ഘനേരത്തെ ഇരുത്തത്തിന്റ ഫലമായാണ് പലപ്പോഴും തലവേദന വരുന്നത്. തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപോഴും ഇത് തലവേദനയെ തുരത്തും. അതുകൊണ്ടു തന്നെ തലവേദനയുള്ളപോള്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്.

തലവേദനയുള്ളപ്പോള്‍ കുളിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണെങ്കില്‍ കുളിയിലൂടെ മനസ്സ് പലപോഴും ശാന്തമാകുന്നു. ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക പരിഹാരമാണ്. 10 – 15 സെക്കന്‍ഡ് നേരമെങ്കിലും ഹെ്ഡ് മസാജ് ചെയ്യാന്‍ ശ്രമിയ്ക്കുക. ഉറക്കം നല്ലതിന് തലവേദനയുള്ളപോള്‍ ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍ ഉറങ്ങുന്നതുവഴി തലവേദന കുറയ്ക്കാനാവും.

ഭക്ഷണം കൃത്യസമയത്ത് കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. സമയത്ത് ആഹാരം കഴിക്കുക എന്നതാണ് ശരീരത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം. സമയത്തുള്ള ഭക്ഷണം തലവേദന കുറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News