അമേരിക്കന്‍ സംഗീതജ്ഞനും ഓസ്‌കര്‍ ജേതാവുമായ പ്രിന്‍സ് വിടവാങ്ങി; മരണകാരണം ദുരൂഹം

യുഎസ്: വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞനും ഓസ്‌കര്‍ ജേതാവുമായിരുന്ന പ്രിന്‍സ് അന്തരിച്ചു. 57 വയസായിരുന്നു. സ്വന്തം റെക്കോഡിംഗ് സ്റ്റുഡിയോയിലായിരുന്നു അന്ത്യം. മരണ കാരണം പുറത്തുവന്നിട്ടില്ല. പ്രിന്‍സ് നിരവധി ആഴ്ചകളായി അസുഖബാധിതനായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഫ് ളൂ ബാധിതനായിരുന്നു എന്നും സൂചനയുണ്ട്. പെയ്‌സ് ലി പാര്‍ക് എന്ന സ്വന്തം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലായിരുന്നു അന്ത്യം.

പ്രിന്‍സ് റോജര്‍ നെല്‍സണ്‍ എന്നാണ് പ്രിന്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സംഗീതജ്ഞന്റെ മുഴുവന്‍ പേര്. ഗായകന്‍, ഗാനരചയിതാവ്, നടന്‍, ഉപകരണ സംഗീതജ്ഞന്‍, സംവിധായകന്‍, റെക്കോര്‍ഡ് പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രിന്‍സ്. മൂന്ന് പതിറ്റാണ്ടില്‍ അധികമായി പോപ്, റോക് ഉള്‍പ്പടെയുള്ള പാശ്ചാത്യ സംഗീത രംഗത്ത് നിറഞ്ഞു നിന്നു. വാര്‍ണര്‍ ബ്രോസ്, പെയ്‌സ് ലി പാര്‍ക്, എന്‍പിജി, അരിസ്റ്റ –  യൂണിവേഴ്‌സല്‍ എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

പര്‍പ്പിള്‍ റെയ്ന്‍ എന്ന സംഗീത ആല്‍ബത്തിന് 1984ല്‍ പ്രിന്‍സിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. 7 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചു. 15ലധികം സംഗീത ആല്‍ബങ്ങളും പ്രിന്‍സ് രചിച്ചു. 2004ല്‍ റോക് ന്‍ റോള്‍ ഹാള്‍ ഓഫ് ഫെയിം ആയി ആദരിക്കപ്പെട്ടു. നിരവധി വിദേശ രാജ്യങ്ങളിലും പ്രിന്‍സ് സംഗീത ആല്‍ബങ്ങള്‍ അവതരിപ്പിച്ചു.  20ഓളം സ്റ്റുഡിയോ ആല്‍ബങ്ങളും നാല് തത്സമയ ആല്‍ബങ്ങളും ഉള്‍പ്പടെ നിരവധി ആല്‍ബങ്ങള്‍ പ്രിന്‍സിന്റേതായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News