അശ്ലീലദൃശ്യങ്ങൾ കണ്ട ഭർത്താവിനെ തല്ലിച്ചതച്ച ഭാര്യക്കു തടവുശിക്ഷ; അകൽച്ച കാട്ടിയതിനാൽ സഹിച്ചില്ലെന്നു ഭാര്യ കോടതിയിൽ

മാഞ്ചസ്റ്റർ: അശ്ലീലദൃശ്യങ്ങൾ കണ്ട എഴുപത്തെട്ടുകാരനായ ഭർത്താവിന് എഴുപതുകാരി തല്ലിച്ചതച്ചു. ഇറച്ചി ചതയ്ക്കുന്ന ചുറ്റികകൊണ്ട് മർദനമേറ്റ ഭർത്താവ് ആശുപത്രിയിൽ. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് സംഭവം. അമ്പതു വർഷമായി ദമ്പതികളായി കഴിയുകയാണ് ഇവർ.

ലങ്കാഷെയറിലെ വീട്ടിൽവച്ചാണു സംഭവം. ഭാര്യയുടെ മർദനമേറ്റു വീട്ടിനു ഭർത്താവ് വീട്ടിനുപുറത്തേക്ക് ഓടുകയായിരുന്നു. പരിസരവാസികൾ വിവരമന്വേഷിച്ചപ്പോഴാണ് എന്തിനാണ് ഭാര്യ മർദിച്ചതെന്നു വ്യക്തമായത്. ഭാര്യ ലിൻഡ് ഹോംസിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കി. പത്തുവർഷമായി താനുമായി ഭർത്താവ് അകൽച കാണിക്കുകയായിരുന്നെന്നും പൊലീസിനോടു ലിൻഡ പറഞ്ഞു.

താനുമായി അകൽച കാണിച്ചിരുന്ന ഭർത്താവ് അശ്ലീല ദൃശ്യങ്ങൾ കണ്ടതു സഹിച്ചില്ലെന്നും തുടർന്നുണ്ടായ രോഷത്തിൽ മർദിക്കുകയായിരുന്നെന്നുമാണു ലിൻഡയുടെ മൊഴി. ആ മാസം മാർച്ച് പതിനാറിനു നടന്ന സംഭവത്തിൽ ലിൻഡയ്ക്കു കോടതി പത്തുമാസം തടവുശിക്ഷ വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here