മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും ചേർത്ത് ഒരു പിടി പിടിച്ചാൽ മതി; മുടി കൊഴിച്ചിൽ തടയാൻ വീട്ടിലുണ്ടാക്കാം ഒരു ഔഷധം

മുടികൊഴിച്ചിലും മുടി വേഗം വളരാത്തതുമാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നുകൂടിയായി മുടികൊഴിച്ചിൽ മാറിയിട്ടുണ്ട്. മുടികൊഴിച്ചിൽ മൂലം പലർക്കും ആളുകളെ അഭിമുഖീകരിക്കാൻ പോലും സാധിക്കാതെ വരുന്നു. മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയ്ക്കും പലതരം ചികിത്സകളും നടത്തി വരുന്നുണ്ട്. ഹെയർ ട്രാൻസ്പ്ലാന്റേഷനാണ് ഇതിൽ ഒന്ന്. പക്ഷേ, ഇത് ഒത്തിരി ചെലവേറിയതാണ്. എന്നാൽ, ഇനി ഒട്ടും വിഷമിക്കേണ്ട. നിങ്ങൾക്ക് വീട്ടിൽ തന്നെയുണ്ടാക്കാം മുടികൊഴിച്ചിൽ തടയാനൊരു ഔഷധം.

വീട്ടിൽ ലഭിക്കുന്ന മൂന്നു സാധനങ്ങൾ മാത്രം മതി, ഈ മാന്ത്രിക ഔഷധം ഉണ്ടാക്കാൻ. മുട്ടയുടെ മഞ്ഞക്കരുവും തേനും ആവണക്കെണ്ണയും. ഇനി ആദ്യം ഓരോന്നിന്റെയും ഗുണങ്ങളറിയാം.

ആവണക്കെണ്ണ

ആവണക്കെണ്ണയ്ക്ക് ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതിലെ റിസിനോലൈസ് ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും തലയോട്ടിയിലേക്ക് രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യും. ഇത് മുടിവളർച്ച ത്വരിതപ്പെടുത്തും. തലയോട്ടിയിലെ മുടിയുടെ രോമകൂപത്തെ പരിപോഷിപ്പിച്ച് കൊഴിയുന്ന മുടികൾ വീണ്ടും വളരാൻ സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരു

പ്രോട്ടീനുകളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു മുടിയുടെ വളർച്ചയ്ക്ക് സഹായകമായ പോഷകങ്ങൾ അടങ്ങിയതാണ്. ഇതിലെ ലെസിതിൻ എന്ന ഫാറ്റി ആസിഡ് ചുരുണ്ട മുടി മാറ്റുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും. രോമകൂപങ്ങളെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ബയോടിനുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

തേൻ

മുടിക്ക് ഈർപ്പം നൽകുന്നതും ശക്തമായ ആന്റി ഓക്‌സിഡന്റ് അടങ്ങിയതുമായ പ്രകൃതിദത്തമായ ഒന്നാണ് തേൻ. രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പന്നമായ തേൻ മുടി വളർച്ചയ്ക്ക് ഉത്തമമാണ്. മുട്ടയുടെ മഞ്ഞക്കരുവും ആവണക്കെണ്ണയുമായി തേൻ ചേർത്ത് ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയുക മാത്രമല്ല, ആരോഗ്യകരമായ മുടിക്കും നല്ലതാണ്.

അവശ്യ വസ്തുക്കൾ

ആവണക്കെണ്ണ – 2 ടേബിൾ സ്പൂൺ
മുട്ടയുടെ മഞ്ഞക്കരു – 1 മുട്ടയുടെ
തേൻ – 1 ടേബിൾ സ്പൂൺ

Honey-Castoe-Oil

തയ്യാറാക്കുന്ന വിധം

ആവണക്കെണ്ണയും മുട്ടയുടെ മഞ്ഞക്കരുവും തേനും ഒരുമിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. തുടർന്ന് നന്നായി ഇളക്കുക. മൂന്നും നന്നായി ഇളകിച്ചേർന്നു എന്നു ഉറപ്പാകുന്നതു വരെ ഇളക്കണം. തുടർന്ന് ഇത് മുടിയിൽ മുഴുവനും നന്നായി തേച്ചുപിടിക്കുക. തലയോട്ടിയിലും തട്ടുന്ന വിധത്തിലായിരിക്കണം തേച്ചു പിടിപ്പിക്കേണ്ടത്. മൂന്നു മണിക്കൂർ ഇത് ഇങ്ങനെ തുടരാൻ അനുവദിക്കണം. 3 മണിക്കൂറിനു ശേഷം അൽപം ഷാംപൂ ചേർത്ത് ഇളംചൂടുള്ള വെള്ളം ചേർത്ത് കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News