ഇന്ത്യയിൽ കുടിവെള്ളം മുട്ടും; ദാഹമകറ്റാൻ വിദേശത്തുനിന്ന് വെള്ളം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് രാജ്യം

മുംബൈ: രാജ്യം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്. രാജ്യത്തിന്റെ ഭൂഗർഭജലസ്രോതസ് വറ്റിത്തീരുകയാണെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2050 ആകുമ്പോഴേക്കു രാജ്യത്തെ ജനങ്ങൾക്കു കുടിക്കാൻ വെള്ളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ അനുമാനം.

2001-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിശീർഷ ഭൂഗർഭജലശേഖരം 5120 ലിറ്ററായിരുന്നു. 1951-ൽ 14180 ലിറ്ററായിരുന്നതാണ് അമ്പതു വർഷം കഴിഞ്ഞപ്പോൾ മൂന്നിലൊന്നായി ചുരുങ്ങിയത്. 2025 ആകുമ്പോഴേക്ക് ഇപ്പോഴുള്ളതിന്റെ 25 ശതമാനം ഭൂഗർഭജലസ്രോതസ് കുറയുമെന്നാണു കണക്ക്.

രാജ്യത്തെ ജലസ്രോതസ് വലിയ തോതിലാണ് കുറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 2050 ആകുമ്പോഴേക്ക് ഇന്ത്യയിലുള്ളവർക്കു കുടിക്കാൻ വെള്ളമുണ്ടാകില്ലെന്ന നിഗമനത്തിൽ വിദഗ്ധരെത്തിയത്. ജലസംഭരണികൾ ഇല്ലാതാകുന്നതും ഭൂഗർഭജല ചൂഷണവുമാണ് ഈ അവസ്ഥ സംജാതമാകുന്നതിൽ പ്രധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News