28ന് ഹാജി അലി ദര്‍ഗ പ്രവേശിക്കുമെന്ന് തൃപതി ദേശായി; പ്രവേശിച്ചാല്‍ ചെരിപ്പൂരി അടിക്കുമെന്ന് ശിവസേന പ്രവര്‍ത്തകന്‍; പ്രതികരിക്കാതെ ശിവസേന നേതൃത്വം

പൂനെ: ഈ മാസം 28ന് മുസ്ലീം ആരാധനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ്. ശിവസേന നേതാവ് ഹാജി അറഫാത് ഷെയ്ഖിന്റെ ഭീഷണി വകവയ്ക്കാതെയാണ് തൃപ്തിയുടെ പ്രഖ്യാപനം.

ഇത്തരം ഭീഷണികള്‍ ജനാധിപത്യത്തിനു നിരക്കാത്തതാണെന്നും എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തൃപ്തി പറഞ്ഞു. വനിതകളെ അപമാനിക്കുകയാണ് ഷെയ്ഖ് ചെയ്തത്. ഭീഷണിയെക്കുറിച്ചു ശിവസേന നയം വ്യക്തമാക്കണമെന്നും തൃപ്തി ദേശായ് പ്രതികരിച്ചു.

ദര്‍ഗയില്‍ പ്രവേശിച്ചാല്‍ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു ശിവസേന നേതാവിന്റെ ഭീഷണി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വിട്ടു ശിവസേനയില്‍ ചേര്‍ന്നയാളാണ് ഷെയ്ഖ്. അതേസമയം, തൃപ്തിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ ശിവസേന നേതൃത്വം തയ്യാറായിട്ടില്ല.
അഹമ്മദ് നഗറിലെ ശനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബക ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി സമരം നടത്തിയിരുന്നു. ഇവര്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ക്ഷേത്ര പ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്ന് ബോംബെ ഹൈക്കോടതി വിധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here