ഇന്ത്യയെ കാർന്നുതിന്ന് കാൻസർ; അർബുദം മൂലം പ്രതിദിനം മരിക്കുന്നത് അമ്പതിലേറെ കുട്ടികൾ

ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു കീഴടങ്ങി മരിക്കുന്നതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു മാസം മുതൽ പതിനാലു വയസുവരെയുള്ള കുട്ടികളാണിവർ. മികച്ച ചികിത്സാ സൗകര്യങ്ങൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതാണ് മരണങ്ങൾ വർധിക്കാൻ കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഗ്ലോബൽ ഓങ്കോളജി ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കുട്ടികൾ കാൻസർ ബാധിച്ചു മരിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യരംഗത്തു കാതലായ മാറ്റമുണ്ടാക്കാൻ ദേശീയ തലത്തിൽതന്നെ നയരൂപീകരണം നടത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വികസ്വര രാജ്യങ്ങളിൽ എൺപതു ശതമാനം കുട്ടികളാണ് കാൻസറിന് അടിമകളായിരിക്കുന്നത്.

കാൻസറിന്റെ ചികിത്സ ചെലവേറിയതാണെന്നും ഇതു ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കു താങ്ങാനാവാത്തതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ വർഷവും പത്തുലക്ഷം പേർക്ക് ഇന്ത്യയിൽ കാൻസർ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 2025 ആകുമ്പോഴേക്ക് ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News