എന്തുകൊണ്ടാണ് ചിക്കൻ 65ന് ആ പേരു വന്നത്? ചിക്കൻ 65ന്റെ ഉദ്ഭവത്തെക്കുറിച്ചു പറയപ്പെടുന്ന കാര്യങ്ങളിവയാണ്

ർക്കും പ്രിയപ്പെട്ട ചിക്കൻ വിഭവമാണ് ചിക്കൻ 65. പക്ഷേ, എന്തുകൊണ്ടാണ് ആ പേരുവന്നതെന്നു ചിന്തിച്ചിട്ടുണ്ടോ. ആർക്കുമറിയില്ല പേരിന്റെ യഥാർഥ ഉദ്ഭവമെങ്ങനെയാണ് എന്ന്. എന്നാൽ അതേക്കുറിച്ചു പ്രചരിക്കുന്ന ചില കഥകളുണ്ട്.

ദക്ഷിണേന്ത്യയിലാണ് ആദ്യമായി ചിക്കൻ 65 ഉണ്ടാക്കിയതെന്നതിനെച്ചൊല്ലിയാണ് ഒരു കഥ. 1965ൽ ചെന്നൈയിലെ എഎം ബുഹാരി തന്റെ ഹോട്ടലിൽ ഉണ്ടാക്കിയ വിഭവമായതിനാൽ വർഷത്തെ ഓർമിക്കപ്പെട്ടുകൊണ്ട് ഇട്ടപേരാണെന്നാണ് ഈ കഥ. മറ്റൊരു കഥ 65 ചിക്കൻ പീസുകൾ കൊണ്ടാണ് ആദ്യമായി ചിക്കൻ 65 ഉണ്ടാക്കിയതെന്നാണ്. 65 തരം മസാലകളിൽ ഈ വിഭവം ഉണ്ടാക്കാൻ കഴിയുന്നതിനാൽ ആ പേരു വന്നെന്നു വേറൊരു കഥ.

1965-ൽ ഇന്ത്യാ പാക് യുദ്ധം നടന്ന സമയത്തു സൈനികർക്കു നൽകിയ വിഭവമാണിതെന്നാണ് ഒരുകഥ. സൈനികർക്കു പെട്ടെന്നു പാകം ചെയ്തു നൽകാൻപറ്റിയ വിഭവമെന്ന നിലയിലാണ് ഇതു പ്രശസ്തിയാർജിച്ചത്. സൈനികരുടെ മെനുവിലെ 65-ാമത്തെ ഐറ്റമായതിനാലാണ് ഈ പേരു വന്നതെന്നു മറ്റൊരു കഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News