അങ്കക്കച്ച മുറുക്കി ഇടതുപക്ഷം; വിഎസും പിണറായിയും നാമനിര്‍ദേശപത്രിക നല്‍കി; നേതാക്കള്‍ക്കൊപ്പം ആവേശമായി പ്രവര്‍ത്തകരും

കണ്ണൂര്‍: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക നല്‍കി. ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന പിണറായി കണ്ണൂര്‍ കളക്ടറേറ്റിലാണ് പത്രിക നല്‍കിയത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രിക സമര്‍പ്പണം.

ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടിവി രാജേഷ് എന്നിവരും പത്രിക നല്‍കി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സിഎന്‍ ചന്ദ്രന്‍, എംവി ജയരാജന്‍, കെകെ രാഗേഷ് തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

പത്രിക സമര്‍പ്പണത്തിന് മുമ്പ് പിണറായി ഇകെ നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവരുടെ വസതികളിലെത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭനെയും പിണറായി സന്ദര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാലക്കാട് കളക്ടറേറ്റിലെ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ മുമ്പാകെയാണ് വിഎസ് പത്രിക സമര്‍പ്പിച്ചത്. വിഎസ് അച്യുതാനന്ദന്‍ എന്ന പേരില്‍ ആരംഭിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം പാലക്കാട് പ്രസ്‌ക്ലബ്ബില്‍ വിഎസ് നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here