ഉറക്കം കൂടിയാലും കുറഞ്ഞാലും കുഴപ്പമുണ്ടോ? നിങ്ങൾ അറിഞ്ഞതെല്ലാം വെറും കെട്ടുകഥകളാണ്

ആവശ്യത്തിന് ഉറങ്ങാതിരിക്കുക, ഉറക്കം കൂടിപ്പോകുക, ഉറക്കത്തിനിടയിൽ കൂർക്കം വലിക്കുക, പകലുറക്കം ഇങ്ങനെ ഉറക്കത്തെക്കുറിച്ച് പല കാര്യങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മേൽപറഞ്ഞ കാര്യങ്ങളൊക്കെ ദോഷം വരുത്തുമെന്ന കാര്യത്തിൽ കേട്ട കാര്യങ്ങളൊക്കെ കെട്ടുകഥകളാണ്. ചിലർക്ക് ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ലായിരിക്കാം. മറ്റു ചിലരാകട്ടെ ആവശ്യത്തിൽ കൂടുതൽ ഉറങ്ങുന്നവരും. ഇനിമുതൽ ഉറക്കത്തെ കുറിച്ച് ഭയപ്പെടേണ്ട. ഇനി പറയുന്ന കെട്ടുകഥകളൊക്കെ മാറ്റിവച്ച് നന്നായി ഉറങ്ങിക്കോളൂ.

ഉറക്കത്തെക്കുറിച്ച് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആ കെട്ടുകഥകൾ എന്തൊക്കെയാണെന്നല്ലേ. പറയാം. കേട്ടോളൂ.

പകൽ മയക്കം രാത്രി ഉറക്കത്തെ നശിപ്പിക്കും

പൊതുവിൽ എല്ലാവരിലും ഉള്ള ഒരു വിശ്വാസമാണിത്. പകൽ സമയങ്ങളിൽ അൽപമെങ്കിൽ അൽപസമയം ഉറങ്ങിയാൽ രാത്രിയിൽ ഉറക്കം കിട്ടാതെ വരും എന്നത്. എന്നാൽ, ഇതൊരു തെറ്റിദ്ധാരണയാണ്. പകലുറക്കം രാത്രിയിൽ നിങ്ങളെ നന്നായി ഉറങ്ങാൻ സാധിക്കും. പകലുറക്കം എന്നത് ശരീരത്തെയും മനസ്സിനെയും വിശ്രമിക്കാൻ അനുവദിക്കാൻ സാധിക്കുന്നു എന്ന ആത്മവിശ്വാസം നിങ്ങൾക്ക് നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനഭാരത്തെ ലഘൂകരിക്കാനും പകൽ മയക്കം മൂലം സാധിക്കും. ഇത് രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും. പക്ഷേ, പകലുറക്കം എന്നത് ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയ്ക്ക് അഞ്ചു മുതൽ 20 മിനുട്ടിൽ കൂടാൻ പാടില്ലെന്നു മാത്രം.

എട്ടു മണിക്കൂർ ഉറക്കം അത്യാവശ്യമാണ്

പലർക്കും കിട്ടാത്ത ഒരു കാര്യമാണിത്. എട്ടു മണിക്കൂർ എന്നത്. ചിലർക്ക് ആറോ ഏഴോ മണിക്കൂർ മാത്രമായിരിക്കും ഉറക്കം കിട്ടുന്നത്. മറ്റു ചിലർക്കാകട്ടെ എട്ടു മുതൽ 9 മണിക്കൂർ വരെ ആകും. അതുകൊണ്ട് നല്ല ആരോഗ്യവും സുഖവും തോന്നുന്നുണ്ടെങ്കിൽ ആശങ്കകൾ മാറ്റിവച്ച് നന്നായി ഉറങ്ങുക.

വേണ്ടത്ര ഉറക്കം കിട്ടുന്നില്ല

10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ആറു മണിക്കൂറിൽ കുറവ് ഉറങ്ങുന്നതു പോലെ തന്നെ അപകടകരമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. കൂടുതൽ ഉറങ്ങുന്നത് അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും എന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ഹൃദ്രോഗം, ഹൃദയാഘാതം, ഡയബറ്റിസ് എന്നീ രോഗങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. എന്നാൽ, ദിവസവും ഒരേസമയത്തു തന്നെ ഉറങ്ങുകയും ഉണരുകയും ചെയ്താൽ കുഴപ്പമില്ല. അങ്ങനെ വരുമ്പോൾ വേണ്ടത്ര ഉറങ്ങാൻ നല്ല മാർഗമാണ്.

ശരീരത്തിനും തലച്ചോറിനും വിശ്രമത്തിനു ഉറക്കം വേണം

യഥാർത്ഥം എന്താണെന്നാൽ നമ്മുടെ തലച്ചോറോ ശരീരമോ ഒരിക്കലും പൂർണമായും സ്വിച്ച് ഓഫ് ആകുന്നില്ല. അത് എപ്പോഴും തിരക്കിലാണ്. ഓർമകൾ സൃഷ്ടിക്കുക, അസ്ഥികൾ ബലപ്പെടുത്തുക, കോശങ്ങൾ പുനർനിർമിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക, ടോക്‌സിനുകൾ ഒഴിവാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുക എന്നീ കാര്യങ്ങളിൽ തിരക്കിലായിരിക്കും ശരീരവും തലച്ചോറും എപ്പോഴും.

പ്രായമാകുമ്പോൾ ഉറക്കവും കുറയും

പൊതുവായ ഒരു തെറ്റിദ്ധാരണയാണിത്. പ്രായമാകുന്നതോടെ ഉറക്കം കുറഞ്ഞു വരുമെന്നും ഉറക്കക്രമത്തിൽ മാറ്റം വരും. എന്നാൽ, ഇതിന്റെ സത്യാവസ്ഥ എന്താണെന്നാൽ, ആവർത്തിച്ചുള്ള ഉറക്കം ഉണരലും കൂടുതലുള്ള പകലുറക്കവുമാണെന്നു പറയാം.

വ്യായാമം നന്നായി ഉറങ്ങാൻ സഹായിക്കും

വ്യായാമം എന്നു പറയുന്നത് മികച്ച ഉറക്കം കിട്ടാൻ നല്ലതാണ്. പക്ഷേ, അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതു പോലെ കൂടുതലാകുന്ന വ്യായാമം അതും ഉറങ്ങുന്നതിന്റെ അടുത്ത സമയത്ത് ചെയ്യുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയേ ഉള്ളു.

മദ്യം ഉറക്കത്തിനു സഹായിക്കും

മദ്യപിക്കുന്നത് ഉറക്കത്തിനു അത്ര കണ്ടു ഗുണം ചെയ്യുകയൊന്നുമില്ല. കാരണം എന്തെന്നാൽ, പ്രത്യേകിച്ച് രാത്രി വൈകി മദ്യപിക്കുന്നത് ഉറക്കക്രമത്തെ താളം തെറ്റിക്കുമെന്നു തീർച്ചയാണ്. മദ്യം വേഗത്തിൽ ഉറങ്ങാൻ സഹായിക്കുമെങ്കിലും പിന്നീടുള്ള ഉറക്കത്തെ സാരമായി ബാധിക്കും. സ്വപ്‌നങ്ങളെ തെറ്റിക്കുകയും ഇടയ്ക്ക് ഉണരാൻ സാധ്യതയുമുണ്ട്. നിർജലീകരണം ഉറക്കത്തെ തടസ്സപ്പെടുത്തും.

ആഴ്ചയുടെ അവസാനം ഒന്നിച്ച് നന്നായി ഉറങ്ങാം

നഷ്ടപ്പെട്ടു പോയ ഉറക്കം ആഴ്ചയുടെ അവസാനം ഒന്നിച്ച് തിരികെ പിടിക്കാം എന്നു കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്. കാരണം, അത് നല്ല ഉറക്കം തരില്ല. അങ്ങനെ കൂടുതൽ കിടക്കുന്നത് നിങ്ങളുടെ ജൈവ ശാസ്ത്ര പരമായ കാര്യങ്ങളെ സ്വാധീനിക്കും. വേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് കിടന്ന് കൃത്യസമയത്ത് എഴുന്നേൽക്കുക എന്നതു തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here