മോദിക്കെതിരെ വീണ്ടും ശിവസേന; ലോകം ചുറ്റുന്ന മോദി വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ അവസ്ഥ അറിയാന്‍ ശ്രമിക്കുന്നില്ല

ദില്ലി: രാജ്യം കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ ലോകസഞ്ചാരം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന മോഡി വരള്‍ച്ചയുടെ കേന്ദ്രമായ മറാത്തവാദയില്‍ എത്താന്‍ ഉദാസീനത കാണിക്കുകയാണെന്ന് ശിവസേന ആരോപിച്ചു.

പ്രധാനമന്ത്രി ലോക നേതാവാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഇരുപതോളം റാലികള്‍ നടത്തുന്ന അദ്ദേഹം എന്തുകൊണ്ട് മറാത്തവാദ സന്ദര്‍ശിച്ച് അവിടുത്തെ അവസ്ഥ എന്താണെന്ന് അറിയാന്‍ ശ്രമിക്കുന്നില്ലയെന്ന് സേന നേതാവ് സഞ്ജയ് റോട്ട് ചോദിച്ചു.

സുപ്രീംകോടതി ഇടപ്പെട്ട ഉത്തരാഖണ്ഡ് വിഷയത്തിലും ശിവസേന തങ്ങളുടെ നിലപാട് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനായി ഉത്തരാഖണ്ഡിലെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ നീക്കം ചെയ്ത് കേന്ദ്രനടപടിയെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ചുമത്തുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ശിവസേന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here