തലയിൽ കുടുങ്ങിയ ബക്കറ്റുമായി നാട്ടിൽ കറങ്ങി നടന്ന കരടിയെ രക്ഷപ്പെടുത്തി; വീഡിയോ

Bear

പെൻസിൽവാനിയ: തലയിൽ കുടുങ്ങിയ ബക്കറ്റുമായി കറങ്ങി നടന്ന കരടിയെ രക്ഷാപ്രവർത്തകരെത്തി രക്ഷപ്പെടുത്തി. അമേരിക്കയിലെ പെൻസിൽവാനിയയിൽ ബക്കറ്റിൽ തല കുടുങ്ങി കണ്ണു കാണാതെ വഴിയറിയാതെ കറങ്ങി നടക്കുകയായിരുന്ന കരടിയെ രക്ഷാപ്രവർത്തകർ ചേർന്ന് ബക്കറ്റിൽ നിന്ന് തലയൂരി രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശത്തുള്ള ഒരാൾ ഫോട്ടോ എടുത്ത് അയച്ചു കൊടുത്തതിനെ തുടർന്നാണ് മൃഗസംരക്ഷണ പ്രവർത്തകൻ ഡീനും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്.

ക്രിസി എൽഡർ എന്നയാളാണ് കരടിയുടെ ഫോട്ടോ എടുത്ത് പെൻസിൽവാനിയ ഗെയിം കമ്മീഷനു അയച്ചു കൊടുത്തത്. ഈ ഫോട്ടോ ഗെയിം കമ്മീഷൻ മൃഗസംരക്ഷണ പ്രവർത്തകനായ ഡീൻ ഹോൺബെർഗറിനു അയച്ചു കൊടുത്തു. ഇയാൾ തന്റെ കാമുകിയുമായി ചേർന്ന് സുഹൃത്തുക്കളെ സംഘടിപ്പിച്ച് കരടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കരടിയെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News