മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കി കേന്ദ്രം; ബട്ടണ്‍ ഇല്ലാത്ത ഫോണുകള്‍ 2017 ജനുവരി മുതല്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് രവിശങ്കര്‍ പ്രസാദ്; 2018 മുതല്‍ ജിപിഎസ് സംവിധാനവും നിര്‍ബന്ധമാക്കും

ദില്ലി: 2017 ജനുവരി ഒന്നുമുതല്‍ വ്യക്തി സുരക്ഷ ഉറപ്പാക്കുന്ന പാനിക് ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകള്‍ രാജ്യത്ത് വില്‍ക്കാനനുവദിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. 2018 മുതല്‍ എല്ലാ മൊബൈല്‍ ഫോണുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും രവിശങ്കര്‍ പറഞ്ഞു.

എമര്‍ജന്‍സി കോളുകള്‍ വിളിക്കുന്നത് എളുപ്പമാക്കാനാണ് പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കിയത്. അപകട സാഹചര്യങ്ങളില്‍ മറ്റുള്ളവരിലേക്ക് സന്ദേശം അയക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മൊബൈലിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്റെ വീട്ടിലേക്കോ സുഹൃത്തുകളുടെയോ ഫോണിലേക്കോ സ്ഥലവിവരമടക്കം ജാഗ്രതാ സന്ദേശം ലഭിക്കുന്ന രീതിയിലാണ് പാനിക് ബട്ടണ്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ അല്ലാത്ത മൊബൈല്‍ ഫോണുകളില്‍ 5,9 അക്കങ്ങള്‍ അമര്‍ത്തിയാല്‍ എമര്‍ജന്‍സി കോളുകള്‍ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നും കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സ്മാര്‍ട്ട് ഫോണുകളില്‍ എമര്‍ജന്‍സി കോള്‍ ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 112 എന്ന നമ്പര്‍ ഉപയോഗിച്ച് എമര്‍ജന്‍സി കോളുകള്‍ വിളിക്കാനും സൗകര്യമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News