കസേരയില്‍ ഇരുന്ന് ജോലിചെയ്യുന്നവരേ; നടുവേദനയുണ്ടോ; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍

കസേരയില്‍ ഇരുന്നു കൊണ്ടുള്ള ജോലി കഴുത്തിനും നട്ടെല്ലിനും നല്‍കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇതുമൂലമുണ്ടാകുന്ന വിഷമതകള്‍ ഏറെയാണ്. നടുവേദന മുതല്‍ കഴുത്തുവേദനയും കാല്‍ കഴപ്പും വരെ പിടികൂടാം. ഇത്തരം അസ്വസ്ഥതകളെ കൈകാര്യം ചെയ്യാം. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇവ ഒഴിവാക്കുകയും ചെയ്യാം. ഓഫീസില്‍ ഇരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും നട്ടെല്ലിനെയും കഴുത്തിനെയും സംരക്ഷിക്കാനുള്ള ചെയ്യാനുള്ള ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇതാ…

നട്ടെല്ലിന് സപ്പോര്‍ട്ട്
ബാക്ക് സപ്പോര്‍ട്ട് ഉള്ള കസേര ഉപയോഗിക്കുന്നതാണ് നല്ലെതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. കസേരയുടെ ചാരുന്ന ഭാഗം 90 മുതല്‍ 110 ഡിഗ്രി വരെ ആംഗിളിലായാല്‍ കൂടുതല്‍ നല്ലത്. ചാരി ഇരിക്കുമ്പോള്‍ കാലുകള്‍ നിലത്ത് ഉറപ്പിച്ച് വെക്കാന്‍ കഴിയുന്നത്ര ഉയരത്തില്‍ കസേരയുടെ പൊക്കം അഡ്ജസ്റ്റ് ചെയ്യാം.

കസേര തെരഞ്ഞെടുക്കാം
ഈസി ചെയര്‍, ബീന്‍ ബാഗ്, സോഫ, സ്റ്റിഫ് ആയ ചാരുകളോട് കൂടിയവ എന്നീ കസേരകള്‍ നട്ടെല്ലിന് ഏറെ വിഷമതകള്‍ വരുത്തിവെയ്ക്കും. അതിനാല്‍ ഇത്തരം അഡ്ജസ്റ്റഡ് കസേരകള്‍ ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്.

ഭക്ഷണ ക്രമം
വിറ്റാമിന്‍ ഡി3, ബി12, കാത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകള്‍ക്ക് ബലമുണ്ടാകാന്‍ സഹായിക്കും. ഇത് കസേരയില്‍ ഇരിക്കുമ്പോള്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാതെ കരുത്ത് പകരും.

വെള്ളം കുടിക്കൂ
ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം കുടിക്കുന്നത് ഏറെ പ്രധാനമാണ്. നട്ടെല്ലിലെ ഡിസ്‌കുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ വേണ്ട അളവില്‍ ജലാംശം ഉണ്ടായിരിക്കണം.

കൈയ്യെത്തും ദൂരത്ത്
ഓഫീസില്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം കൈയ്യെത്തും ദുരത്ത് വെയ്ക്കുക. കസേരയിലിരുന്ന് എത്തിവലിഞ്ഞ് സാധനങ്ങള്‍ എടുക്കുന്നത് നട്ടെല്ലിന് കേട് വരുത്തും.

ബാക്ക്പാക്ക് അപകടം
ഓഫീസിലേക്ക് കൊണ്ടു പോകുന്ന ബാക്ക്പാക്കുകള്‍ ശരിയാം വിധത്തില്‍ ഉപയോഗിക്കുക. അരയ്ക്ക് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ബാക്ക്പാക്കുകള്‍ നട്ടെല്ലിന് അമിതഭാരം നല്‍കും.

മുട്ടും പാദങ്ങളും
കസേരയില്‍ ഇരിയ്ക്കുമ്പോള്‍ കാല്‍മുട്ടും പാദങ്ങളും 90 ഡിഗ്രിയിലായിരിക്കണം. ഇത് കാലുകള്‍ക്കുള്ള ആയാസം കുറയ്ക്കും. ഇതുവഴി കാല്‍ കഴപ്പ് അകറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here