മോദിയെ അന്ധമായി പ്രശംസിക്കുന്ന ബിജെപി നേതാക്കളെ പരിഹസിച്ച് ശിവസേന; ഏതായാലും രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കില്ല; മോദിക്കുവേണ്ടി ക്ഷേത്രം നിര്‍മിച്ച് ഉത്സവം നടത്തേണ്ടിവരും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അന്ധമായി പ്രശംസിക്കുന്ന ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ചു ശിവസേന. പ്രവര്‍ത്തകര്‍ മോദിക്ക് ദൈവിക പരിവേഷം നല്‍കുകയാണെന്നും മോദിയെ ദൈവമാക്കുന്ന ബിജെപിക്കാര്‍ അദ്ദേഹത്തെ കുഴപ്പത്തിലേക്കാണ് നയിക്കുന്നതെന്ന് മുഖപത്രമായ സാംമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന അഭിപ്രായപ്പെടുന്നു.

മോദി ദൈവത്തിന്റെ അവതാരമാണെന്നാണ് ബിജെപിയിലെ പല മുതിര്‍ന്ന നേതാക്കളും വിശേഷിപ്പിക്കുന്നത്. മോദിയെ ഇങ്ങനെ ദൈവമാക്കുമ്പോള്‍ പുതിയ ദൈവത്തിന്റെ പേരില്‍ ക്ഷേത്രവും ഉത്സവവും വേണ്ടിവരും. അയോധ്യയില്‍ ഏതായാലും രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിച്ചേക്കില്ല. പക്ഷേ, പുതിയ ദൈവത്തെ വാഴ്ത്തുന്ന ശ്ലോകങ്ങള്‍ ചൊല്ലാന്‍ ഏറെ സാധ്യതയുണ്ടെന്ന് മുഖപ്രസംഗം പരിഹസിക്കുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്ത്യക്കുള്ള ദൈവത്തിന്റെ സമ്മാനം എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. മറ്റൊരു മന്ത്രിയായ രാധാ മോഹന്‍ ജോഷിയും സമാനരീതിയില്‍ മോഡിയെ പുകഴ്ത്തിയിരുന്നു. തുടര്‍ന്നാണ് നിലപാട് അറിയിച്ച് ശിവസേന രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News