അതു സായ് പല്ലവിയോ പാർവതിയോ അല്ല, ദീപ്തി സതിയാണ്; മലയാളി യുവാക്കളെ ആകർഷിച്ച താരം; ലുക്ക് കൊണ്ട് ആകർഷിക്കാനാവില്ലെന്ന് ഒറ്റ ചിത്രത്തിലൂടെ താരമായ നടി

മലയാളി യുവാക്കളെ കഴിഞ്ഞവർഷം ആകർഷിച്ച നടിയാര്? സായ്പല്ലവിയോ പാർവതിയോ ആണെന്നാണ് ഉത്തരമെങ്കിൽ തെറ്റിയോ എന്നു സംശയിക്കണം. നീന എന്ന ഒറ്റച്ചിത്രത്തിലൂടെ താരമായ ദീപ്തി സതിയാണ് ആ നേട്ടത്തിന് അർഹ. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ മോസ്റ്റ് ഡിയസയറബിൾ വുമൺ ഓഫ് കേരയിലാണ് ദീപ്തി സതി മലയാളി യുവാക്കളെ ഏറ്റവും കൂടുതൽ ആകർഷിച്ച നടിയായി തെരഞ്ഞടുക്കപ്പെട്ടത്.

നയൻതാരയാണ് രണ്ടാമത്. പാർവതി മൂന്നാമതും സായ് പല്ലവി നാലാമതുമെത്തി. നിക്കി ഗിൽറാണി, ഇഷ തൽവാർ, നമിത പ്രമോദ്, മമ്ത മോഹൻദാസ്, മഡോണ സെബാസ്റ്റിയൻ, മിയ എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റുള്ളവർ. 2014ലെ സർവേയുടെ ഫലവുമായി താരതമ്യം ചെയ്താൽ നയൻതാര രണ്ടാംസ്ഥാനത്തു തന്നെ തുടർന്നപ്പോൾ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അമല പോൾ ഇക്കുറി പന്ത്രണ്ടാം സ്ഥാനത്തേക്കു പോയി. ഒന്നാമതുണ്ടായിരുന്ന ഇഷ തൽവാറിന് ഇക്കുറി ആറാം സ്ഥാനം മാത്രമാണ് കിട്ടിയത്. ഏഴാമതുണ്ടായിരുന്ന നിക്കി ഗിൽറാണി അഞ്ചാമതും എട്ടാമതുണ്ടായിരുന്ന നമിത പ്രമോദ് ഏഴാമതുമെത്തി. 2014ൽ ആറാം സ്ഥാനത്തുണ്ടായിരുന്ന പ്രിയാമണിക്ക് ഇക്കുറി ഇരുപത്തിമൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പന്ത്രണ്ടാമതുണ്ടായിരുന്ന ഭാമ ഇരുപത്തിരണ്ടാമതും പതിനൊന്നാമതുണ്ടായിരുന്ന പാർവതി ഓമനക്കുട്ടൻ ഇരുപത്തൊമ്പതാമതുമെത്തി. ഒമ്പതുമണ്ടായിരുന്ന കീർത്തി സുരേഷിന് പതിനാലാം സ്ഥാനം കിട്ടി.

മുമ്പ് ലുക്ക് കൊണ്ടായിരുന്ന സ്ത്രീകൾ ആകർഷിക്കപ്പെട്ടിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറിയെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരെ മാത്രമേ യുവാക്കൾക്ക് ഇഷ്ടപ്പെടൂവെന്നും ദീപ്തി സതി പ്രതികരിച്ചു. ചെറിയതോതിലെങ്കിലും സമൂഹത്തിൽ നല്ല മാറ്റങ്ങൾ വരുത്തുന്നവരാകാൻ കഴിയണം. സോഷ്യൽമീഡിയയിലെ ഇടപെടൽ യുവാക്കൾക്കിടയിൽ പ്രിയം വർധിപ്പിക്കുമെന്നും വളരെ വ്യത്യസ്തമായതും പൊസിറ്റീവായതുമായ ഇടപെടലുകൾ നടത്തണമെന്നും ദീപ്തി പറഞ്ഞു.

പൊതുബോധവും വാർപ്പുമാതൃകകളും തകർത്തെറിയുന്ന സ്ത്രീകൾക്കു മാത്രമേ സമൂഹത്തിന്റെ മുൻനിരയിലേക്കു വരാൻ കഴിയൂ എന്നാണു കാലം തെളിയിക്കുന്നത്. നീനയിൽ താൻ ചെയ്തത് അത്തരമൊരു വ്യത്യസ്തയായ യുവതിയുടെ വേഷമായിരുന്നു. അതു പലരെയും വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതൊരു നേട്ടമായി താൻ കരുതുന്നു. സ്ത്രീകൾ സ്ഥിരസങ്കൽപങ്ങളിൽനിന്നു പുറത്തുവരുന്നു എന്നതു വളരെ നല്ല കാര്യമാണ്.

തന്റെ ഓരോ ദിവസത്തെയും മാനസികാവസ്ഥ അനുസരിച്ചാണ് ഫാഷനും മേയ്ക്കപ്പുമൊക്കെ തീരുമാനിക്കുന്നത്. ഇന്ത്യയിൽ ജീവിക്കുമ്പോൾ അത്തരം തീരുമാനങ്ങളിൽ കാലാവസ്ഥയ്ക്കും വലിയ പ്രാധാന്യം നൽകേണ്ടിവരും. ആരുടെയും ഫാഷൻ അനുകരിക്കാൻ ഇഷ്ടമല്ല. എല്ലാവരുടെയും വസ്ത്രധാരണരീതിയും ഫാഷനും ശ്രദ്ധിക്കാറുണ്ട്. അവരിൽനിന്നൊക്കെ വ്യത്യസ്തയാകാനാണ് ശ്രദ്ധിക്കാറുള്ളത്. കോസ്‌മെറ്റിക് ഉൽപന്നങ്ങളിലൂടെ ശ്രദ്ധനേടുന്നതിനേക്കാൾ നല്ലത് പൊസിറ്റീവായിരിക്കുകയും ആന്തരിക സൗന്ദര്യത്തിനായി സന്തോഷം കണ്ടെത്തുകയുമാണ് വേണ്ടത്.

ആദർശവാനായ യുവാവിനെയാണ് താൻ തന്റെ പുരുഷനായി കാണുന്നത്. പ്രത്യേക യോഗ്യതകളൊന്നും കരുതിയിട്ടില്ല. സൗന്ദര്യത്തിലോ ശരീരഭംഗിയിലോ അല്ല കാര്യം. എത്രമാത്രം നല്ല വ്യക്തിത്വമാണെന്നതാണ്. മൂല്യങ്ങൾക്കു വില കൽപ്പിക്കുന്നയാളാകണം. ആരിലും ആദ്യ കാഴ്ചയിൽ ആകർഷിക്കപ്പെടുന്നയാളല്ല താൻ. ആരായാലും സമയം ചെലവഴിച്ചു സംസാരിച്ചതിലൂടെയേ തനിക്ക് ഒരാളെ ഇഷ്ടപ്പെടാനോ വിലയിരുത്താനോ കഴിയൂ. ഉയരമുള്ള യുവാക്കളെയാണ് ഇഷ്ടം. പക്ഷേ കാതലുള്ള കാര്യങ്ങൾ പറയുന്നയാളാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News