റായ്പൂർ: കൗമാരക്കാരിയായ ദേശീയ ബാഡ്മിന്റൺ താരത്തെ കാണാതായി. ഒരാഴ്ച മുമ്പ് ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നാണ് ദേശീയ അണ്ടർ 17 ബാഡ്മിന്റൺ താരമായ ഇഷിത ശർമയെ കാണാതായത്. ഏപ്രിൽ 20 മുതലാണ് കാണാതായത്. റായ്പൂരിലെ സ്റ്റേറ്റ് ബാങ്ക് കോളനിയിലാണ് അവസാനമായി ഇഷിതയെ കണ്ടത്. പിന്നീട് ഇഷിതയെ ആരും കണ്ടിട്ടില്ല. ബാഡ്മിന്റൺ ഇന്ത്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ബാഡ്മിന്റൺ ഇന്ത്യയുടെ ട്വീറ്റ്.
വൈകുന്നേരം ബാഡ്മിന്റൺ കളിക്കാൻ പോയതായിരുന്നു ഇഷിത. പിന്നീട് ഇഷിതയെ കണ്ടിട്ടില്ല. കാണാതാകുമ്പോൾ ട്രാക്ക് പാന്റും ടി ഷർട്ടും സ്‌പോർട്‌സ് ഷൂവുമാണ് ഇഷിത ധരിച്ചിരുന്നത്. നാലു മണിയോടെയാണ് താരത്തെ കാണാതായത്.
Badminton player Ishita Sharma, (15 year old) missing from Raipur, Chattisgarh since 20 April 2016. pic.twitter.com/32hNZ8op97
— Badminton India (@BadmintonIndia) April 26, 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here