മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് ഇന്ന് 28-ാം വിവാഹ വാര്‍ഷികം. ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വീഡിയോ കൂടി താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സുചിത്രയ്‌ക്കൊപ്പം തോണി തുഴഞ്ഞ് ‘വിവാഹനാളില്‍’ എന്ന് ആരംഭിക്കുന്ന ഒരു ഗാനവും ആലപിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. വന്‍സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
വിയറ്റ്‌നാമിലെ സുഹൃത്തുക്കള്‍ക്കൊപ്പം ലളിതമായ ആഘോഷമാണ് വാര്‍ഷികദിനത്തില്‍ മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നത്. 1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രണവ് മോഹന്‍ലാല്‍, വിസ്മയ എന്നിവരാണ് മക്കള്‍.
പുലിമുരുകന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ അവധിക്കാല ആഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്. ജൂണ്‍ ആദ്യവാരം റിലീസ് ചെയ്യുന്ന പുലിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here